കുടുംബങ്ങളുടെ സ്നേഹതാളം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം: മാര്‍ എടയന്ത്രത്ത്

കുടുംബങ്ങളുടെ സ്നേഹതാളം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം: മാര്‍ എടയന്ത്രത്ത്

അങ്കമാലി: ആധുനിക കാലഘട്ടത്തില്‍ കുടുംബങ്ങളുടെ സ്നേഹതാളം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവജനത്തിനായി എഴുതിയ കത്തിനെ ആധാരമാക്കി അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ (ഡയലോഗ് ഫോര്‍ ബ്രൈറ്റര്‍ ചര്‍ച്ച്) സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

അതിരൂപത കെസിവൈഎമ്മിന്‍റെ സഹകരണത്തോടെ നടത്തിയ പരിപാടി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ പ്രഭാഷണം നടത്തി. സുബോധന ഡയറക്ടര്‍ ഫാ. രാജന്‍ പുന്നക്കല്‍, കെസിവൈഎം ഡയറക്ടര്‍ ഫാ. സുരേഷ് മല്പാന്‍, ബിന്ദു മാര്‍ട്ടിന്‍, പി.പി. ഷാജു, സിസ്റ്റര്‍ ജൂലിയറ്റ്, കെസിവൈഎം പ്രസിഡന്‍റ് സൂരജ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org