എസ് എം വൈ എം പാലാ രൂപതയുടെ അര്‍ദ്ധവാര്‍ഷിക സെനറ്റ് നടത്തി

എസ് എം വൈ എം പാലാ രൂപതയുടെ അര്‍ദ്ധവാര്‍ഷിക സെനറ്റ് നടത്തി

Published on

എസ് എം വൈ എം പാലാ രൂപതയുടെ അര്‍ദ്ധവാര്‍ഷിക സെനറ്റ് കുറവിലങ്ങാട് ഫൊറോനയുടെയും യൂണിറ്റിന്റെയും അതിഥേയത്തില്‍ മുത്തിയമ്മയുടെ സവിധത്തില്‍ വെച്ച് നടത്തപെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ പ്രസിഡന്റ് ശ്രീ. ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിംഗില്‍ പാലാ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. എസ് എം വൈ എം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫൊറോനാ ഡയറക്ടര്‍ ജോസ് കുഴിഞ്ഞാലില്‍, എ.കെ.സി.സി യുടെ പാലാ രൂപത പ്രസിഡന്റ് ശ്രീ. എമ്മാനുവേല്‍ നിധീരി, എസ് എം വൈ എം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അമല റെയ്ച്ചല്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രൂപതയിലെ 17 ഫൊറോനകളും അവരുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും എസ് എം വൈ എം പാലാ രൂപത ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക് രൂപതയുടെ കഴിഞ്ഞ ആറു മാസക്കാലത്തെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ്. എം. എസ്, പ്രസിഡന്റ് ജോസഫ് കിണറ്റുകര, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക്, ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിന്‍ ജോസി, സെക്രട്ടറി ടോണി കവിയില്‍, ജോയിന്‍ സെക്രട്ടറി നവ്യ ജോണ്‍, ട്രഷറര്‍ മെറിന്‍ തോമസ്, കൗണ്‍സിലര്‍മാരായ ലിയ തെരെസ് ബിജു, ലിയോണ്‍സ് സൈ, ഫൊറോന ഫൊറോന പ്രസിഡന്റ് സച്ചിന്‍, യൂണിറ്റ് പ്രസിഡന്റ് സോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

logo
Sathyadeepam Online
www.sathyadeepam.org