എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ പ്രവർത്തന വർഷോദ്ഘാടനം നടത്തി

എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷം രൂപതാ ജനറൽ സെക്രട്ടറി ടോണി കവിയിൽ ഉദ്ഘാടനം ചെയ്യുന്നു. ആര്യ പീടികയ്ക്കൽ, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ഫാ.സ്കറിയ വേകത്താനം, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ സമീപം.
എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷം രൂപതാ ജനറൽ സെക്രട്ടറി ടോണി കവിയിൽ ഉദ്ഘാടനം ചെയ്യുന്നു. ആര്യ പീടികയ്ക്കൽ, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ഫാ.സ്കറിയ വേകത്താനം, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ സമീപം.

കാവുംകണ്ടം : എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷ ഉദ്ഘാടനം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ പ്രവർത്തന വർഷോദ്ഘാടനം ചെയ്തു. കടനാട് ഫൊറോന ജനറൽ സെക്രട്ടറി ജോഫിൻ തെക്കൻചേരിൽ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം, വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡയറക്ടർ ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. പുതിയ പ്രവർത്തന വർഷത്തിലെ കർമ്മരേഖ പ്രകാശനം നടത്തി. ആര്യ പീടികയ്ക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ,  റോമി തയ്യിൽ, അന്നു സണ്ണി വാഴയിൽ, അനൂജ ജോസഫ് വട്ടപ്പാറക്കൽ, മാത്യു ആണ്ടുകുടിയിൽ, അജോ ബാബു വാദ്യാനത്തിൽ, സാവിയോ പാതിരിയിൽ, ലിയോ വട്ടയ്ക്കാട്ട്, റിന്റോ തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org