കേരള കാത്തലിക് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള കാത്തലിക് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കാക്കനാട്: കേരള കാത്തലിക് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ് എം വൈ എം) സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് (താമരശ്ശേരി രൂപത) തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറല്‍ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി അമല റെചില്‍ ഷാജിയും (ചങ്ങനാശ്ശേരി രൂപത) തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് ജോസഫ് പണ്ടാരശ്ശേരിലിന്റെ സാന്നിധ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വെച്ച് നടന്ന സീറോമലബാര്‍ സഭയിലെ 13 രൂപതയിലെ യുവജന പ്രതിനിധികള്‍ പങ്കെടുത്ത നേതൃത്വ സംഗമത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് ഭാരവാഹികള്‍; ഡെപ്യൂട്ടി പ്രസിഡന്റ് : സ്റ്റെഫി കെ റെജി (കോട്ടയം രൂപത), സെക്രട്ടറി: ജിബിന്‍ ജോര്‍ജ് (കോതമംഗലം രൂപത), ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ ജോയല്‍ (പാലാ രൂപത), ട്രഷറര്‍: ബ്ലെസ്സണ്‍ തോമസ് (ചങ്ങനാശ്ശേരി രൂപത), കൗണ്‍സിലേഴ്‌സ്: അഡ്വ. സാം സണ്ണി (പാലാ രൂപത), ടെസിന്‍ തോമസ് (മാനന്തവാടി രൂപത).

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ജിസ്‌ലറ്റ്, ജൂബിന്‍ കൊടിയംകുന്നേല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org