എസ്. എം. വൈ.എം. പാലാ രൂപത വാര്‍ഷികാസമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

എസ്. എം. വൈ.എം. പാലാ രൂപത വാര്‍ഷികാസമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

പാലാ: എസ്.എം.വൈ.എം. പാലാ രൂപത ഘടകത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനവും പുതിയ പ്രവര്‍ത്തനവര്‍ഷ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞു 1.30 ന് പാലാ അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. 2022 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള രൂപതാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രൂപത സെനറ്റില്‍ രൂപതയിലെ എല്ലാ ഫൊറോനാ ഭാരവാഹികള്‍ക്കും ഫൊറോനാ കൗണ്‍സിലര്‍മാരും പങ്കെടുത്തു. രൂപത വാര്‍ഷികം ഗ്ലോറിയ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യുവജനങ്ങള്‍ ഉപയോഗശൂന്യരല്ല അവരെ വേണ്ടവിധം ഉപയോഗിക്കാത്തതാണ് ഇന്നത്തെ സമൂഹത്തിന്റെ വീഴ്ച. യൂത്ത് ആനിമേറ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഇരുപത്തിയെട്ടാം ബാച്ചില്‍ പങ്കെടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒരു വര്‍ഷക്കാലം യൂണിറ്റ് ഫൊറോനാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മികച്ച ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റ്, ഫൊറോന എന്നിവയ്ക്കുള്ള സമ്മാന വിതരണവും, ഓരോ ഫൊറോനയില്‍ നിന്നും എ, ബി, സി, ഡി വിഭാഗങ്ങളില്‍ ആദ്യത്തെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റുകള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. മാര്‍സ്ലീവാ മെഡിസിറ്റിയുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ ക്യാമ്പില്‍ സഹായിച്ചവരെയും രൂപതയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിച്ചവരെയും ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നവരെയും കോശി കമ്മീഷന്‍ സര്‍വ്വേയില്‍ സഹകരിച്ചവരെയും രൂപതാ തലത്തില്‍ ആദരിച്ചു. രൂപതയിലെ മികച്ച പ്രവര്‍ത്തകര്‍ക്കുള്ള ഡാനിയേല്‍ എസ്‌തേര്‍ അവാര്‍ഡുകളും രൂപത തലത്തില്‍ നടത്തിയ ഹഗ് എ ട്രീ കോമ്പറ്റിഷന്‍, അടിക്കുറിപ്പ് മത്സരം, സ്റ്റാറ്റസ് വീഡിയോ കോമ്പറ്റിഷന്‍, പ്രസംഗമത്സരം, രൂപത കലോത്സവം ദല്‍ക്കാ 2.O എന്നിവയുടെ സമ്മാനങ്ങളും വിതരണം ചെയ്തു.

എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോസ്മിത എസ്. എം. എസ്., പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, ജനറല്‍ സെക്രട്ടറി കെവിന്‍ ടോം മൂങ്ങമാക്കല്‍, വൈസ് പ്രസിഡന്റ് സുസ്മിത സ്‌കറിയ, ഡെപ്യൂട്ടി പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി അമല്‍ ജോര്‍ജ്, ട്രഷറര്‍ അജോ ജോസഫ്, ജോയിന്റ് സെക്രട്ടറി ജുവല്‍ റാണി സോമി, സ്റ്റേറ്റ് കൗണ്‍സിലേഴ്‌സ് റ്റിയ ടെസ് ജോര്‍ജ്, നിഖില്‍ ഫ്രാന്‍സിസ് മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ഷികത്തെ തുടര്‍ന്ന് എസ്. എം. വൈ. എം. പാലാ രൂപതയുടെ 2022 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലാ അല്‍ഫോന്‍സാ കോളേജില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ രൂപത ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍ മുഖ്യവരണാധികാരിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ 17 ഫൊറോനയിലെ എല്ലാ ഭാരവാഹികളും വിവിധ യൂണിറ്റുകളുടെ ഫൊറോനാ കൗണ്‍സിലര്‍മാരും പങ്കെടുത്തു.

ഭാരവാഹികളായി ശ്രീ. ജോസഫ് കിണറ്റുകര (ചേറ്റുതോട് ) പ്രസിഡന്റ്, റിന്റു റെജി (പ്ലാശനാല്‍) വൈസ് പ്രസിഡന്റ്, ഡിബിന്‍ ഡോമിനിക് (കുറവിലങ്ങാട് ) ജനറല്‍ സെക്രട്ടറി, എഡ്വിന്‍ ജോസ് (കീഴൂര്‍ ) ഡെപ്യൂട്ടി പ്രസിഡന്റ്, ടോണി ജോസഫ് കവിയില്‍ (ഉള്ളനാട്) സെക്രട്ടറി, നവ്യ ജോണ്‍ (തീക്കോയി) ജോയിന്റ് സെക്രട്ടറി, മെറിന്‍ തോമസ് (കുറവിലങ്ങാട്) ട്രഷറര്‍, ലിയ തെരേസ് ബിജു (മൂലമറ്റം), ലിയോണ്‍സ് സൈ (കടനാട്) കൗണ്‍സിലര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org