എസ് എം വൈ എം രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു

എസ് എം വൈ എം രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചെയ്തു
Published on

പാലാ : എസ് എം വൈ എം പാലാ രൂപതയുടെ 2022 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പാലാ കിഴതടിയൂര്‍ പാരീഷ് ഹാളില്‍ വച്ച് കെ സി വൈ എം സംസ്ഥാന ട്രഷറര്‍ ലിനു വി ഡേവിസ് നിര്‍വഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ പാലാ രൂപതയുടെ യുവജന പ്രസ്ഥാനം ശ്രേദ്ധയവും മാത്യക പരവുമായ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഐക്യം യുവജന പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷം ആകണം അദ്ദേഹം പറഞ്ഞു. രൂപതാ ഡയറക്ടര്‍ ഫാ. സിറില്‍ തയ്യിലിന്റെ യാത്രയയപ്പ് സമ്മേളനവും യോഗത്തിനുശേഷം നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ച യോഗത്തില്‍ മുന്‍ രൂപത ഭാരവാഹികളെയും സംസ്ഥാന കലോത്സവത്തില്‍ സമ്മാനാര്‍ഹനായ വരെയും ഉപഹാരം നല്‍കി ആദരിച്ചു. ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ്.എം എസ്, ജനറല്‍ സെക്രട്ടറി ഡിബിന്‍ വാഴപ്പറമ്പില്‍, വൈസ് പ്രസിഡന്റ് റിന്റു റെജി, മുന്‍ രൂപത ജനറല്‍ സെക്രട്ടറി ഫാ ബിജോ മാത്യു ചീനോത്തുപറമ്പില്‍, മുന്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. എഡ്വിന്‍ ജോഷി, ടോണി കവിയില്‍ , നവ്യ ജോണ്‍, മെറിന്‍ തോമസ്, ലിയോണ്‍സ് സായി, ലിയ തെരേസ് ബിജു, മിര്‍ലിന്‍ മാത്യു, സാവിയോ സജിത്ത്, അതുല്‍ സാബു, ആന്റണി ജോസ്, നോബിള്‍ സാബു, ആല്‍വിന്‍ മാത്യു, ലിയ റോസ് ജോയി, ആല്‍ഫി ഫ്രാന്‍സിസ്, ഗ്രീഷ്മ ജോയല്‍, റോസ്‌മോള്‍ എന്‍. അറക്കല്‍, എലിസബത്ത് ഷാജു, ടിന്‍സി ബാബു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഫൊറോന പ്രസിഡന്റ്‌സ്, ഫൊറോന വൈസ് പ്രസിഡന്റ്‌സ്, രൂപത കൗണ്‍സിലേഴ്‌സ്, മുന്‍ രൂപത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org