സംയുക്ത കുടുംബയോഗം

Published on

ചേർത്തല : മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ 6 മുതൽ 10 വരെയുള്ള ഫാമിലി യൂണിറ്റുകളുടെ സംയുക്ത യോഗം പാസ്‌റ്ററൽ സെന്ററിൽ വച്ച് മുട്ടം ഫൊറോന വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. 'ഫാമിലി യൂണിറ്റുകളുടെ പ്രസക്തി' എന്ന വിഷയത്തെ സംബന്ധിച്ച് സഹവികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് ക്ലാസ്സ്‌ നയിച്ചു. എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജോസ്മി ജോഷി, ഡാനിയ വർഗീസ്, ശ്രേയ ഹെൻട്രി, മെലീസ എത്സ സാബു, ജാഡ്സിയ ജോസഫ് എന്നിവർക്ക് സഹവികാരി ഫാ. ജോസ് പാലത്തിങ്കൽ ഉപഹാരം നൽകി.

യോഗത്തിൽ വൈസ് ചെയർമാൻ സാബു ജോൺ,ബ്രദർ അമൽ ഒളാട്ട്, സാജു തോമസ്, ആന്റണി മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.അമലു സോണി, സാബു വടേക്കരി, ആനിയമ്മ വർഗീസ്, മോബി കുര്യാക്കോസ്, മനോജ്‌ മാളിയേക്കൽ, വിൻസി ടോമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org