ലോക പുകയില വിരുദ്ധ ദിനത്തില്‍ ചിത്രരചനാ മത്സരം

കൊച്ചി : ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍, മെഡിലാബ്, ചാവറ മാട്രിമണി.കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാവറ പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് രാവിലെ 10.30 ന് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പുകയില നിശബ്ദകൊലയാളി എന്ന വിഷയത്തെ അധികരിച്ചാണ് ചിത്രം വരയ്ക്കേണ്ടത്. ക്രയോണ്‍സ്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാം. യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിശദവിവരങ്ങള്‍ക്ക് : 9400068680 ഈ നമ്പറില്‍ വിളിച്ച് മെയ് 29ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുക

പങ്കെടുക്കുന്നവര്‍ക്ക് ചാവറ പബ്ലിക്ക് ലൈബ്രറി സൗജന്യ അംഗത്വവും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org