മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്‌.എം.എൽ.പി. സ്കൂളിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാർ അഡ്വ. ചാർളി പോൾ നയിക്കുന്നു
തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്‌.എം.എൽ.പി. സ്കൂളിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാർ അഡ്വ. ചാർളി പോൾ നയിക്കുന്നു

കൊരട്ടി: തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്‌.എം.എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത പരിശീലനകനും പ്രഭാഷകനുമായ അഡ്വ. ചാർളിപോൾ സെമിനാർ നയിച്ചു. കുട്ടികളെ മെരുക്കുകയല്ല ഇണക്കുകയാണ് വേണ്ടതെന്നും അവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'മിടുക്കരാക്കാം നമ്മുടെ മക്കളെ' എന്നതായിരുന്നു സെമിനാർ വിഷയം. വളരാനും വളർത്താനും ജീവിക്കാനും ആദരവ് വേണമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. കെ. ആർ. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിപൗലോസ്‌ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org