തീരദേശ ജനതയുടെ നീതിക്കുവേണ്ടി ഉള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ് എം വൈ എം പാലാ രൂപത

തീരദേശ ജനതയുടെ അതിജീവനത്തിനുള്ള സമരത്തിന് എസ് എം വൈ എം പാലാ രൂപതയുടെ ഐക്യദാര്‍ഢ്യം.വികസനമെന്ന പേരില്‍ സര്‍ക്കാര്‍ തീരദേശവാസികളോട് കാണിക്കുന്ന അവഗണന ഏറെ നിരാശാജനകമാണ്. ജനങ്ങളെ വികസന വിരോധികളായി കാണാതെ അവരുടെ അതിജീവനത്തിനുള്ള ശ്രമമായി ജനകീയസമരങ്ങളെ സര്‍ക്കാര്‍ ഇനിയെങ്കിലും കാണണം. ഈ ജനകീയ സമരങ്ങളെ അപഹസിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവിലടക്കമുള്ള ജനപ്രതിനിധികളുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ ജനങ്ങളുടെയും വോട്ട് വാങ്ങിയാണ് സര്‍ക്കാര്‍ രണ്ടാംതവണയും ഭരണത്തിലേറിയതെന്ന് മറക്കരുത്. അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക എന്നത് ഓരോ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്.ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശ വാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം നടപടി എടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണം.

1963 ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണം നടക്കുമ്പോള്‍ സ്വന്തം ഭൂമി വിട്ടുനല്‍കിയവരുടെ പിന്‍തലമുറക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി പടപൊരുതുമ്പോള്‍ അത് ന്യായം ആണ്. ഒരിക്കലും അവര്‍ വികസനത്തിന് എതിരല്ല, വികസനത്തിന് സ്വന്തം ഭൂമി വിട്ടുനല്‍കിയവരുടെ പിന്‍തലമുറക്കാര്‍ ആണ് അവര്‍. അവര്‍ക്ക് വികസനവും വേണം അവരുടെ അവകാശങ്ങളും വേണം.

കെ സി വൈ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 21 -ാം തീയതി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തുന്നതായിരിക്കുമെന്ന് രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അറിയിച്ചു. യോഗത്തില്‍ എസ് എം വൈ എം രൂപത ഡയറക്റ്റര്‍ റവ.ഫാ മാണി കൊഴുപ്പന്‍കുറ്റി, വൈസ് പ്രസിഡന്റ് റിന്റു റെജി,ജനറല്‍ സെക്രട്ടറി ശ്രീ ഡിബിന്‍ ഡൊമിനിക്, എഡ്വിന്‍ ജോഷി, ടോണി കവിയില്‍, നവ്യ ജോണ്‍, മെറിന്‍ തോമസ്, ലിയോണ്‍സ് സൈ, ലിയ തെരെസ് ബിജു, അഡ്വ. സാം സണ്ണി, ഗ്രീഷ്മ ജോയല്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org