'സമീക്ഷ 2024'

കെ.സി.വൈ.എം. പൊറ്റക്കുഴി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആഗസ്റ്റ് 4 ഞായറാഴ്ച്ച പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ വച്ച്
'സമീക്ഷ  2024'

കെ.സി.വൈ.എം. പൊറ്റക്കുഴി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'സമീക്ഷ 2024' ബൈബിള്‍ ക്വിസ് മത്സരം ആഗസ്റ്റ് 4 ഞായറാഴ്ച്ച പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. 15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നിങ്ങളുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ജൂലൈ 20 ന് ആണ് രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തിയതി, ആയതിനാല്‍ ഈ അവസരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങള്‍ ആയിരിക്കും സമീക്ഷ ബൈബിള്‍ ക്വിസിനും നല്‍കുന്നത്. രണ്ടുപേര് അടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടു മത്സരാര്‍ത്ഥികളും ഒരേ ഇടവകയില്‍ നിന്നുമുള്ളവര്‍ ആയിരിക്കണം.

  • ഒന്നാം സമ്മാനം : 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും

  • രണ്ടാം സമ്മാനം : 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും

  • മൂന്നാം സമ്മാനം : 2000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും

രജിസ്‌ട്രേഷന്‍ ഫീസ് : 300

അവസാനത്തീയതി : ജൂലൈ 20, 2024

കൂടുതല്‍ വിവരങ്ങള്‍ക്ക് :

90613 85663, 80862 92349 എന്ന നമ്പറില്‍ ബന്ധപ്പെടുക

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org