വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: ബിഷപ്പ് ആന്റണി പോള്‍ മുല്ലശേരി

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: ബിഷപ്പ് ആന്റണി പോള്‍ മുല്ലശേരി

കൊച്ചി : ഒന്‍പത് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പൊതു ധാരണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പ്രോ ലൈഫ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആവശ്യപ്പെട്ടു.

ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമുള്ള സമൂഹം ലക്ഷ്യമാക്കി ആയിരിക്കണം. ആരോഗ്യമുള്ള ജനതകള്‍ക്കല്ലാതെ മറ്റാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പുരോഗമന പ്രവര്‍ത്തനങ്ങളും വികസന പ്രക്രിയകളും നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനിച്ചു വീഴുന്ന ശിശുക്കള്‍വരെ വിഷപ്പുകയുടേയും അന്തരീക്ഷ മലിനീകരണത്തിന്റേയും ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നുണ്ട്. സുരക്ഷിതമായ മാലിന്യ നിര്‍മ്മാര്‍ജനം കുടുംബങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കണം. തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അനാരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കും. കോവിഡ് കാലത്തെന്ന പോലെ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പ്രോ ലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org