സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Published on

സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങളാണെന്നു മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും മികച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്, സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവന പ്രസ്ഥാനമായ സ്പന്ദന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു കാക്കനാട്, സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസ് ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

ചിക്കാഗോ സെ.തോമസ് സീറോ മലബാര്‍ രൂപത സ്‌പോണ്‍സര്‍ ചെയ്യുന്ന എഴുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡിനു രൂപതാ വൈദികരുടെ വിഭാഗത്തില്‍ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേല്‍, സന്യസ്ത വിഭാഗത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ച്ചനാ വിമന്‍സ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യൂ,

അല്‍മായരുടെ വിഭാഗത്തില്‍ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹജ്വാല ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ എന്‍ എം എന്നിവര്‍ അര്‍ഹരായി. സ്പന്ദന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതവും സജോ ജോയി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org