സ്വവർഗ വിവാഹം : പ്രകടന പത്രികകളിലെ നയം ധാർമിക മൂല്യനിരാസം

സ്വവർഗ വിവാഹം : പ്രകടന പത്രികകളിലെ നയം ധാർമിക മൂല്യനിരാസം

കൊച്ചി: ധാർമികതയും സാമൂഹ്യ മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന തരത്തിള്ള നയങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുന്നത് ആശങ്കാജനണമെന്ന് കെ സി ബി സി പ്രൊലൈഫ് സമിതി പ്രസിഡന്റ്‌ ജോൺസൺ സി. ഏബ്രഹാം.
സ്വവർഗ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അതിനു നിയമപരിരക്ഷ ഉറപ്പാക്കുമെന്നുമുള്ള പ്രകടന പത്രികകളിലെ വാഗ്ദാനം വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന ഭാരത സംസ്കാരത്തിനും സമൂഹത്തിന്റെ ധാർമിക അടിത്തറയ് ക്കും  മുറിവുണ്ടാക്കുന്നതാണ്.  
മാനവികതയുടെ ചർച്ചകളിൽ എല്ലാ ധാർമ്മിക വശങ്ങളും വിഷയമാകണം.
വധശിക്ഷ, അണ്വായുധങ്ങൾ, രാസായുധങ്ങൾ, ജൈവായുധങ്ങൾ തുടങ്ങിയവ നിരോധിക്കുന്നത് സംബന്ധിച്ച പ്രകടനപത്രികയിലെ നിർദേശങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ ഇത്തരം ക്രിയാത്മക നിർദേശങ്ങളുടെ ഉദ്ദേശശുദ്ധി സ്വവർഗ വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നല്കുമെന്ന പ്രഖ്യാപനത്തിലൂടെ ഹനിക്കപ്പെട്ടിരിക്കുകയാണ്. വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിൽ ക്രൈസ്തവ സഭ പ്രതിജ്ഞാബദ്ധമാണ്. അതിനെതിരായ നീക്കങ്ങളെ ചെറുക്കുന്നതിനായി പ്രചാരണവും നിയമസാധ്യതകളും തേടും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് വധശിക്ഷ ഒഴിവാക്കുമെ
ന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ജീവനെ സംരക്ഷിക്കുക, ജീവന്റെ മൂല്യത്തെ ആദരിക്കുക എന്നീ ക്രിസ്തീയ പ്രോലൈഫ് കാഴ്ചപ്പാടിനോട് ഒത്തു പോകുന്നതും സ്വീകാര്യവുമാണ്. അതു പോലെ തന്നെ രാസായുധങ്ങള്‍, ജൈവായുധങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കും എന്ന നയപ്രഖ്യാപനവും മനുഷ്യജീവന്റെ സംരക്ഷണം എന്ന വീക്ഷണത്തില്‍ തികച്ചും സ്വീകാര്യമാണ്. എന്നാല്‍ ഇതേ പ്രകടന പത്രികയിലെ സ്വവര്‍ഗ വിവാഹം അനുവദിക്കും, സ്ത്രീപുരുഷ വിവാഹത്തിനുള്ള നിയമ പരിരക്ഷകള്‍ സ്വവര്‍ഗ പങ്കാളികൾക്ക്  നല്‍കും എന്ന നയം കത്തോലിക്കാ വിശ്വാസത്തിന് യോജിക്കാനാവത്തതും തികച്ചും അസ്വീകാര്യവുമാണ്. സി പി എം പ്രകടന പത്രികയിലും സമാനമായ നയം വ്യക്തമാണ്.
അതിനെ പ്രോ ലൈഫ് സമിതി ശക്തമായി എതിർക്കുന്നു. ഇത്തരം നിലപാടുകളിൽ നിന്ന്  രാഷ്ട്രീയ നേതാക്കൾ പിന്മാറണമെന്നും ജോൺസൺ സി. ഏബ്രഹാം ആവശ്യപ്പെട്ടു.
സ്വവർഗ വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകാനുള്ള ശ്രമങ്ങൾ ധാർമിക മൂല്യനിരാസമെന്നു  
വരാപ്പുഴ അതിരൂപത പ്രോലൈഫ് കമ്മീഷനും അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org