സ്ലം സര്‍വ്വീസ് സെന്റര്‍ അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം നടത്തി

സ്ലം സര്‍വ്വീസ് സെന്റര്‍ അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം നടത്തി

Published on

തൃശൂര്‍: അതിരൂപത സ്ലം സര്‍വ്വീസ് സെന്ററിന്റെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തില്‍ 27-ാമത് ഓണാഘോഷം കുരിയച്ചിറ ഫാ. വടക്കന്‍ഹാളില്‍വച്ച് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

മാര്‍ ഔഗിന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. ''ഓണം ഒരുമയുടെയും സ്‌നേഹത്തിന്റെയും വിളവെടുപ്പിന്റെയും കുടുംബങ്ങളുടെ കൂടിച്ചേരലിന്റെയും സമൃദ്ധിയുടെയും ഉത്സവമാണെന്നും മാവേലിഭരണത്തിന്റെ സുന്ദരകാലം ഓര്‍മ്മിപ്പിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.''

ഡയറക്ടര്‍ ഫാ.സിജു പുളിക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് വടക്കൂട്ട്, ബേബി മൂക്കന്‍, ഗ്രെയ്‌സി സണ്ണി, ബാബു പുളിക്കന്‍, ഫ്രാന്‍സീസ് കല്ലറക്കല്‍ എന്നിവര്‍ സംസാരിച്ചു. മാവേലിയെ വരവേല്‍ക്കല്‍, പൂക്കളമിടല്‍, വിവിധ കലാപരിപാടികള്‍, ഓണസദ്യ, വിവിധ മത്സരങ്ങള്‍, സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു.

പരിപാടികള്‍ക്ക് ജോണ്‍സണ്‍ കൊക്കന്‍, ജാന്‍സി ജോണ്‍സണ്‍, പ്രേമ മൈക്കിള്‍, ഗില്‍മറ്റ്, ഷൈനി സുന്ദരന്‍, വി. എസ്. ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

logo
Sathyadeepam Online
www.sathyadeepam.org