ഓണാഘോഷം നടത്തി

അതിരൂപത സ്ലം സര്‍വീസ് സെന്റര്‍ അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
അതിരൂപത സ്ലം സര്‍വീസ് സെന്റര്‍ അയല്‍ക്കൂട്ടങ്ങളുടെ ഓണാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
Published on

തൃശ്ശൂര്‍ : അതിരൂപത സ്ലം സര്‍വീസ് സെന്റര്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തിയ ഓണാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മാലോകരെല്ലാം സമൃദ്ധിയിലും ഐക്യത്തിലും സാഹോദര്യത്തിലും ജീവിച്ചിരുന്ന ദീപ്തമായ കാലഘട്ടത്തെ സ്മരിക്കുന്ന ഓണാഘോഷത്തിന്റെ പ്രസക്തി ഇന്ന് വര്‍ധിച്ചിരിക്കയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ഫാ.സിജു പുളിക്കന്‍ അധ്യക്ഷത വഹിച്ചു. ഫാ ഫ്രാന്‍സീസ് കുരിശ്ശേരി സി എം ഐ അനുഗ്രഹപ്രഭാഷണം നടത്തി. എന്‍ ശ്രീകുമാര്‍ ഓണസന്ദേശം നല്കി.

ഫാ. ജോമോന്‍ താണിക്കല്‍, ബേബി മുക്കന്‍, ഗ്രെയ്‌സി സണ്ണി, ആന്റണി ചിറമ്മല്‍, ഫ്രാന്‍സീസ് കല്ലറക്കല്‍, ജോയ് പോള്‍, ജോണ്‍സന്‍ കൊക്കന്‍, ജാന്‍സി ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മത്സരങ്ങള്‍, സമ്മാനദാനം, പരേതരായ അംഗങ്ങളുടെ കുടുംബത്തിനു ധനസഹായം, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനം, ഓണസദ്യ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org