ക്രിസ്മസിനെ വരവേറ്റ്  സീലോഹ കുടുംബ കൂട്ടായ്മ

ക്രിസ്മസിനെ വരവേറ്റ്  സീലോഹ കുടുംബ കൂട്ടായ്മ

പെരിങ്ങോട്ടുകര : സെന്റ് ആന്റണീസ് ചർച്ച് പുത്തൻപീടിക സീലോഹ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മ  പുതുക്കുന്ന ക്രിസ്മസിന്റെ മുന്നോടിയായി ക്രിസ്മസ് ആഘോഷം നടത്തി . കുരുതുകുളങ്ങര വിൻസെന്റിന്റെ വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു . അസി . വികാരി ഫാ ജെറിൻ കുരിയളാനിക്കൽ ക്രിസ്മസ് സന്ദേശം നൽകിയും , കേക്ക് മുറിച്ചും ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു . സെക്രട്ടറി ടി.പി. പോൾ , ട്രഷറർ ഷാലി ഫ്രാൻസിസ് ഭാരവാഹികളായ കൊച്ചുത്രേസ്യ ജോസ് , മേരി ജോണി എന്നിവർ പ്രസംഗിച്ചു . പ്രോഗ്രാം കോഡിനേറ്റർമാരായ സ്റ്റിജി സിജോ ,സ്മിന ഡാൾട്ടൻ , ഹെന ഷാജി യൂണിറ്റ് അംഗങ്ങളായ  വിബിൻ വിൻസെന്റ് , ഡൈഗോ ദേവസ്സി , നിതുൽ ജോസഫ് , ലൂസി സൈമൺ , എ.വി. ജോസ്  എന്നിവർ നേതൃത്വം നൽകി . യൂണിറ്റിലെ കുടുംബാംഗങ്ങൾ ക്രിസ്മസ് പാപ്പമാരുടെയും , വെള്ളയും - ചുവപ്പും ഡ്രസുകൾ അണിഞ്ഞാണ്  ആഘോഷത്തിന് എത്തിയത് . കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികളും , ടാബ്ലോയും നടന്നു . പങ്കെടുത്തവർക്ക് എല്ലാവർക്കും സമ്മാനങ്ങളും നൽകി . യൂണിറ്റിലെ എല്ലാ കുടുംബങ്ങളിൽ നിന്നും ക്രിസ്മസ് ഫ്രന്റിനെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org