ഓപ്പറേഷൻ തൂഫാൻ 2.0-ന് ഐക്യദാർഢ്യം

Solidarity with Operation Toofan 2.0
Published on: 

ഗാന്ധിജയന്തി ദിനത്തിൽ KCBC മദ്യ ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു.

എറണാകുളം:ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി KCBC മദ്യ ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം ഫാമിലി വെൽഫെയർ സെന്ററിൽ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. ലഹരിവ്യാപനത്തിനെതിരെ സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0-ന് വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ശ്രീ. ഡിക്സൻ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ സർക്കാർ നടപടികൾക്ക് സമൂഹത്തിന്റെ പൂർണ്ണ പിന്തുണ ആവശ്യമാണെന്നും കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രദർ അലക്സ് മൂല്ലാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്നിന്റെ ഉപയോഗത്തോടൊപ്പം മദ്യത്തിന്റെ ദുരുപയോഗവും അതുമൂലം ഉണ്ടാകുന്ന കുടുംബ-സാമൂഹിക പ്രത്യാഘാതങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കുടുംബതലത്തിലും സമൂഹതലത്തിലും കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരൂപത വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷാജി സ്വാഗതവും . അഡ്വ. മേരി ഗ്രേയ്സ് ആശംസകൾ നേർന്നു. അതിരൂപത ഭാരവാഹികളും സമിതി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. രൂപത ജനറൽ സെക്രട്ടറി ശ്രീ. ജസ്റ്റിൻ മാളിയേക്കൽ നന്ദി പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org