
ഉയര്‍ന്ന ജീവിത വീക്ഷണവും മെച്ചപ്പെട്ട മാനസീക സുസ്ഥിതിയും കൈവരിക്കുവാന്‍ ബാലാമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി കേന്ദ്രികൃതമായി സ്കൈചൈല്ഡ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. മംഗലശേരി സെയിന്റ് സ്റ്റനിസ്ലാവൂസ് സ്കൂളില്‍ വച്ച് ജൂലൈ 3 ന് 3മണിക്ക് ആനന്ദഭവന് ബാലമന്ദിരത്തിലെ കുട്ടികളുടെ സാന്നിധ്യത്തില്‍ ചാലക്കുടി MLA സനീഷ്കുമാര് ജോസഫ് ഈ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ വ്യക്തിയിലും ജന്മനാ വിതക്കപ്പെട്ടിട്ടുള്ള കഴിവുകള്‍ തക്കസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ പോഷണം നല്കുന്ന ഈ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൈചൈല്ഡ് ഡയറക്ടര്‍ റെവ. ഡോ. അഗസ്റ്റിന് കല്ലേലി അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാന്തി ബിജു പദ്ധതി പരിചയപ്പെടുത്തി. അങ്കമാലി MLA റോജി എം ജോണ്‍, മംഗലപ്പുഴ സെമിനാരി റെക്ടര്‍ വെരി റെവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, കുമാരി ടാനിയ റോസ് മാര്ട്ടിന്, റെവ. സിസ്റ്റര്‍ ലിജാ മരിയ SABS, റെവ. ഫാ. നിക്കോളാസ് മണിപറമ്പില്‍, ഡോ. സി.ജെ. ജോസഫ്, ഡോ. അനില്‍ ജോണ്‍, കൊരട്ടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സത്യപാലന്, വര്‍ഗീസ് പയ്യപ്പിള്ളി തുടങ്ങി നിരവധി പേര് ആശംസകള്‍ നേര്‍ന്നു. സെക്രെട്ടറി ലാലി ഷാജന് സ്കൈചൈല്ഡ് ടീമിനെ പരിചയപ്പെടുത്തുകയും ഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ശാസ്ത്രീയ പരിശീലനവും കൃത്യമായ മെന്ററിങ്ങുമാണ് സ്കൈചൈല്ഡിന്റെ സവിശേഷതയെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഘടനയുടെ സേവനം ലഭ്യമാക്കാന്‍ വിളിക്കുക 8281828293.