കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ കാമ്പയിന്റെ ഉദ്ഘാടനം 07.10.2022 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ യൂഹന്നാന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഐ.ജി. പി. വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സോഷ്യല്‍ സര്‍വീസ് ഫോറങ്ങളും മദ്യവിരുദ്ധ സമിതികളും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. മയക്കുമരുന്ന് വ്യാപനം സമൂഹത്തില്‍ ഏല്പിക്കുന്ന ആഘാതത്തെ അനുസ്മരിപ്പിച്ചുകൊണ്ടും അതിന്റെ വ്യാപനം തടയുന്നതിനാവശ്യമായ ജാഗ്രതയെകുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടും കെസിബിസി പ്രസിഡന്റ് പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ തുടക്കം കുറിക്കുന്നത്. ലഹരിയുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുക എന്നത് സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്പിന് അത്യന്താപേക്ഷിതമാണ്.