നായരമ്പലത്ത് മാർഗദർശി ശില്പശാല കമ്മിറ്റി രൂപീകരണം നടത്തി

നായരമ്പലം: ഭിന്നശേഷിക്കാരായ യുവജനങ്ങളെ സംരംഭകപ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, എനേബിൾ ഇന്ത്യ, ഗ്രാമീണ സ്വയം തൊഴിൽ കേന്ദ്രം എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മാർഗദർശി ശില്പശാല കമ്മിറ്റി രൂപീകരണം നടത്തി. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മകൾ രൂപീകരിച്ച് വിവിധ സ്വയം തൊഴിലുകളിലും സംരംഭക പ്രവർത്തനങ്ങളിലും പരിശീലനവും സാങ്കേതിക പിന്തുണയും നൽകി സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. നായരമ്പലം സാൻജോപുരം പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.പി. ഷിബു, അഗസ്റ്റിൻ മണ്ടോത്ത്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി വിൻസെൻറ്, എനേബിൾ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. മുരളീകുമാർ, സീനിയർ മാനേജർ ഷിജോ ജോസഫ്, ജെറോം ഫ്രാൻസിസ്, പോളി സെബാസ്റ്റ്യൻ, സഹൃദയ സ്പർശൻ പ്രസിഡൻറ് സുനിൽ കുമാർ, സഹൃദയ കോ ഓർഡിനേറ്റർമാരായ സെലിൻ പോൾ , സിസ്റ്റർ ജെയ്‌സി ജോൺ, ഷേർളി അവറാച്ചൻ,സെലിൻ പി.വി, ആശാ വർക്കർ പി.എം.മോഹിനി,കെ. എ . മിനി എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org