അഖില കേരള ചെറുകഥാമത്സരം

അഖില കേരള ചെറുകഥാമത്സരം
Published on

തൃശ്ശൂര്‍:”സഹൃദയവേദിയും ജോസ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന അഖില കേരള ചെറുകഥാമത്സരത്തിന് കൃതികള്‍ ക്ഷണിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികള്‍ സന്മാര്‍ഗ മൂല്യത്തിലധിഷ്ഠിതമായ രചനകള്‍ A4 പേപ്പറില്‍ പത്ത് പേജില്‍ കവിയാതെ

സ്ഥാപനാധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്തംബര്‍ 30 നുമുമ്പ് ''ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, പി ബി നമ്പര്‍ 531, തൃശ്ശൂര്‍-20'' എന്ന വിലാസത്തില്‍ അയ്ക്കാവുന്നതാണ്. ഫോണ്‍ : 9447350932.

വിജയികള്‍ക്ക് 5,000 രൂപ. 3,000 രൂപ, 2,000 രപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ സഹൃദയവേദി വാര്‍ഷികാഘോഷത്തില്‍ വച്ച് നല്കുന്നതാണെന്ന് സഹൃദയവേദി സെക്രട്ടറി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org