സാമ്പത്തിക ലാഭം നോക്കിയല്ല ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കുന്നത്: എ വി അനൂപ്

വി കെ സുഭാഷിന്റെ ഷോര്‍ട്ട് ഫിലിംസ് ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
സാമ്പത്തിക ലാഭം നോക്കിയല്ല ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കുന്നത്: എ വി അനൂപ്
Published on

കൊച്ചി: സാമ്പത്തിക ലാഭം നോക്കിയല്ല താന്‍ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുള്ളതും മികച്ച സന്ദേശങ്ങള്‍ ഉള്ളതുമായ മനോഹരമായ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളുമാണ് വി കെ സുഭാഷിന്റെതെന്നും എ വി അനൂപ് പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ ഫിലിം സ്‌കൂളും സംഘടിപ്പിച്ച, നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള വി കെ സുഭാഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിര്‍മ്മാതാവും മെഡിമിക്‌സ് മാനേജിംഗ് ഡയറക്ടറുമായ എ വി അനൂപ്. വി കെ സുഭാഷ് സംവിധാനം ചെയ്ത്, ദി ഗ്രീന്‍ മാന്‍, ഫീമെയില്‍ ഡോഗ്, 16 എം എം സ്‌റ്റോറീസ്, അകലെയാണെങ്കിലും, ശില്പ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ചടങ്ങില്‍ 'ക്രീയേറ്റീവ് ജീനിയസ് പ്രൊഡ്യൂസര്‍' അവാര്‍ഡ് ശ്രീ. എ വി അനൂപിന് ഫാ. അനില്‍ ഫിലിപ്പും, ബാലകൃഷ്ണ കാമത്ത് മെമ്മോറിയല്‍ അവാര്‍ഡ് കവിയൂര്‍ ശിവപ്രസാദിന് ജസ്റ്റിസ് കെ സുകുമാരനും നല്‍കി. ഭൂമിമിത്ര അവാര്‍ഡ് മരണാനന്തര ബഹുമതിയായി കല്ലൂര്‍ ബാലനുവേണ്ടി ബാലേട്ടന്റെ മക്കള്‍ക്കും സമര്‍പ്പിച്ചു.

വി കെ സുഭാഷിനെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. ജസ്റ്റിസ് കെ സുകുമാരന്‍, പ്രശസ്ത സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ചാവറ ഫിലിം സ്‌കൂള്‍ അക്കാദമിക് ഹെഡ് പ്രജേഷ്‌സെന്‍, നടി പൗളി വത്സന്‍, എം എ ബാലചന്ദ്രന്‍, ഞാറക്കല്‍ ശ്രീനി, അനില്‍ പ്ലാവിയന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org