50000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന  സഹൃദയ പദ്ധതിക്ക് തുടക്കമായി

സഹൃദയ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് 50000 വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഉമാ തോമസ് എം.എൽ.എ  നിർവഹിക്കുന്നു. സ്മിത സ്റ്റാൻലി, സിസ്റ്റർ ലിനറ്റ് ചക്യത്ത്, തോമസ് കടവൻ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ സമീപം.
സഹൃദയ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് 50000 വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഉമാ തോമസ് എം.എൽ.എ  നിർവഹിക്കുന്നു. സ്മിത സ്റ്റാൻലി, സിസ്റ്റർ ലിനറ്റ് ചക്യത്ത്, തോമസ് കടവൻ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ സമീപം.

മുൻ തലമുറ നട്ടുവളർത്തിയ ഫലവൃക്ഷങ്ങളിലെ ഫലവും അതുമൂലമുള്ള നന്മയും  അനുഭവിക്കുന്ന നമുക്ക്  നമുക്കും വരുന്ന തലമുറയ്ക്കും വേണ്ടി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ  കടമയുണ്ടെന്ന് ഉമാ തോമസ് എം.എൽ.എ  അഭിപ്രായപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനിതാസംഘങ്ങളുടെ നേതൃത്വത്തിൽ മുന്നൂറോളം ഗ്രാമങ്ങളിലായി  50000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ അതിരൂപതാതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഉമാ തോമസ്. ജന്മദിനം, വിവാഹവാർഷികം പോലുള്ള ഓർമദിനങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അവർ ആഹ്വാനം  ചെയ്തു.  തൃക്കാക്കര കരുണാലയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ  നഗരസഭാ കൗൺസിലർ റസിയ നിഷാദ് അധ്യക്ഷയായിരുന്നു. കരുണാലയം സുപ്പീരിയർ സിസ്റ്റർ ലിനറ്റ് ചക്യത്ത് വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സ്റ്റാൻലി, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ചീഫ് കൺസൽട്ടൻറ്  തോമസ് കടവൻ എന്നിവർ സംസാരിച്ചു. പുതിയ തലമുറയ്ക്ക് പരിസ്ഥിതിയോടും മരങ്ങളോടും ആഭിമുഖ്യം വളർത്തുക, നാടൻ ഫലവൃക്ഷ ഇനങ്ങൾ പരമാവധി പ്രചരിപ്പിച്ച് ഭക്ഷ്യ സുരക്ഷയും ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പാക്കുക, ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവബോധം പകരുക, പരമാവധി മരങ്ങൾ വളർത്തിയും കാർബൺ നിർഗമന പ്രവർത്തനങ്ങൾ കുറച്ചും കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നൂറോളം ഗ്രാമങ്ങളിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ  പദ്ധതി  നടപ്പാക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org