സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു
Published on

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ശേഖരണം ഡോ. പി വി കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ 60 കൊല്ല ത്തെ സാംസ്‌കാരിക സാഹിത്യപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന

സഹൃദയവേദിക്ക് സ്വന്തമായി ആസ്ഥാനമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. എ സി ജോസ് ആദ്യ സംഭാവന നല്കി. പ്രസിഡന്റ് ഡോ. പി എന്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബേബി മൂക്കന്‍, പ്രൊഫ ജോര്‍ജ്ജ് മേനാച്ചേരി,

പ്രൊഫ. വി എ വര്‍ഗീസ്, നന്ദകുമാര്‍ ആലത്ത്, അഡ്വ. ജേക്കബ് പുതുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കവിസമ്മേളനം ഡോ. ജയപ്രകാശ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു.

അജിത രാജന്‍ അധ്യക്ഷയായി. ശ്രീദേവി അമ്പലപുരം, ഉണ്ണിക്കൃഷ്ണന്‍ പുലരി, ആര്‍ട്ടിസ്റ്റ് എം.ആര്‍ വിജയന്‍, ജോയ് മുത്തിപ്പിടിക തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org