സഹൃദയവേദി 56-ാം വാര്‍ഷികവും അവാര്‍ഡുസമര്‍പ്പണവും നടത്തി

സഹൃദയവേദിയുടെ വിവിധ അവാര്‍ഡുകള്‍ ടി.എന്‍. പ്രതാപന്‍ എം.പി. വിതരണം ചെയ്തപ്പോള്‍ ശ്രീദേവി ഹരി, എന്‍.പി. സന്ധ്യ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. കെ.കെ. ഗോപിനാഥന്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, അശോകന്‍ ചരുവില്‍, പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി തുടങ്ങിയവരെ കാണാം.
സഹൃദയവേദിയുടെ വിവിധ അവാര്‍ഡുകള്‍ ടി.എന്‍. പ്രതാപന്‍ എം.പി. വിതരണം ചെയ്തപ്പോള്‍ ശ്രീദേവി ഹരി, എന്‍.പി. സന്ധ്യ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. കെ.കെ. ഗോപിനാഥന്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, അശോകന്‍ ചരുവില്‍, പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി തുടങ്ങിയവരെ കാണാം.

തൃശൂര്‍: സഹൃദയവേദി 56-ാം വാര്‍ഷികവും അവാര്‍ഡുസമര്‍പ്പണവും സാഹിത്യഅക്കാദമി ഹാളില്‍ നടത്തി. ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനവും അവാര്‍ഡുസമര്‍പ്പണവും നടത്തി. സാഹിത്യ-സാംസ്‌കാരികരംഗത്ത് നിരന്തരമായ പ്രവര്‍ത്തനംകൊണ്ട് ജനങ്ങളുടെ ഇടയില്‍ അംഗീകാരം നേടിയ പ്രമുഖ സംഘടനയാണ് സഹൃദയവേദിയെന്നും വര്‍ഷംതോറും പ്രമുഖ വ്യക്തികള്‍ക്ക് നല്കുന്ന അവാര്‍ഡുകള്‍ കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതാണെന്നും അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം (സി.എല്‍. ആന്റണി അവാര്‍ഡ്), ഡോ. കെ.കെ. ഗോപിനാഥന്‍, എടപ്പാള്‍ (ഡോ. കെ.രരാജഗോപാല്‍ അവാര്‍ഡ്), ശ്രീദേവി ഹരി, പേരാമംഗലം (പ്രൊഫ. മരുമകന്‍ രാജ അവാര്‍ഡ്), എന്‍.പി. സന്ധ്യയുടെ (പട്ടാമ്പി) എന്നിവര്‍ക്ക് ടി.എന്‍. പ്രതാപന്‍ എം.പി. സമ്മാനിച്ചു. അവാര്‍ഡുജേതാക്കളെ സാഹിത്യഅക്കാദമി വൈ. പ്രസിഡണ്ട് അശോകന്‍ ചരുവില്‍ പൊന്നാട ചാര്‍ത്തി. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. എം.വി. വിനീത, സെക്രട്ടറി ബേബി മൂക്കന്‍, കണ്‍വീനര്‍ പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍ പുലരി, അഡ്വ. വി. എന്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ വെച്ച് സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച ''പ്രൊഫ. സി.എല്‍.ആന്റണിയുടെ സമ്പൂര്‍ണ്ണകൃതികള്‍'' എന്ന ഗ്രന്ഥം അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്തു. 56-ാം വാര്‍ഷികം പ്രമാണിച്ച് 56 വ്യത്യസ്തഗ്രന്ഥങ്ങള്‍ എം.പി. യുടെ പുസ്തകശേഖരത്തിലേക്ക് പ്രസിഡണ്ട് കൈമാറി. അശീതി ആഘോഷിക്കുന്ന ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയനേയും ശതാഭിഷിക്തനായ പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരിയേയും എം.പി. പൊന്നാട ചാര്‍ത്തി അനുമോദിച്ചു. അവാര്‍ഡുജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

നേരത്തെ നടന്ന കവിസമ്മേളനം പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു. അജിതരാജന്‍, പി.ബി. രമാദേവി, എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. പി.ടി.എല്‍. അനുസ്മരണം പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി നിര്‍വ്വഹിച്ചു. പി.എം.എം. ഷെരീഫ് പ്രസംഗിച്ചു. തുടര്‍ന്ന് 12 കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. സഹൃദയവേദി അംഗങ്ങളായ സുരേന്ദ്രന്‍ കണ്ടാണശ്ശേരി, ധര്‍മ്മജന്‍ വിയ്യത്ത്, ജെയ്ക്കബ് വാഴപ്പിള്ളി എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജോയ് പോള്‍, സെബി ഇരിമ്പന്‍, വിത്സന്‍ പണ്ടാരവളപ്പില്‍, നന്ദകുമാര്‍ ആലത്ത്, പി.എല്‍. ജോസ്, ജോയ് മുത്തിപ്പീടിക, എം.ആര്‍.എസ്. ദാസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org