''സഹൃദയവേദി മീഡിയ അവാര്‍ഡ്'' പി പി ജെയിംസിന്

''സഹൃദയവേദി മീഡിയ അവാര്‍ഡ്'' പി പി ജെയിംസിന്

Published on

തൃശൂര്‍: സഹൃദയവേദി ഇക്കൊല്ലം പുതുതായി ഏര്‍പ്പെടുത്തിയ ''മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡി''ന് 24 ന്യൂസ് ചാനലിലെ എഡിറ്റര്‍ ഇന്‍-ചാര്‍ജ്ജ് പി പി ജെയിംസ് അര്‍ഹനായി. പ്രമുഖ പ്രിന്റ് മീഡിയകളായ ദീപിക, കേരള കൗമുദി പത്രങ്ങളിലെ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചതും ഇപ്പോഴത്തെ ദൃശ്യമീഡിയ പ്രവര്‍ത്തനവും കണക്കിലെടുത്തുകൊണ്ട് മീഡിയരംഗത്തെ സമഗ്രസംഭാവനക്കാണ് അവാര്‍ഡ് നല്കുന്നത്.

11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് ഏപ്രില്‍ 6 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് തൃശൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ ചേരുന്ന യോഗത്തില്‍

പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നതും ജസ്റ്റിസ് സിറിയക്ക് ജോസഫ് അവാര്‍ഡ് സമ്മാനിക്കുന്നതുമാണെന്ന് സെക്രട്ടറി ബേബി മൂക്കന്‍ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org