എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പതിനായിരത്തോളം വനിതാ സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ, നബാർഡ്, കൊച്ചി എഫ്.എം. റേഡിയോ, എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, തൃപ്പൂണിത്തുറ ഫൊറോനാ പള്ളി എന്നിവരുടെ സഹകരണത്തോടെ അന്തർദേശീയ വനിതാദിനാഘോഷചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വനിതോത്സവിന് ഇന്ന് തുടക്കമാകും. തൃപ്പൂണിത്തുറ ഫൊറോനാ പള്ളി അങ്കണത്തിൽ രാവിലെ 10-ന് നബാർഡ് - സഹൃദയ എക്സിബിഷൻ്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിക്കും. നബാർഡ് ജില്ലാ മാനേജർ അജീഷ് ബാലു ആശംസയർപ്പിക്കും . 10.30-ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷിൻ്റെ അധ്യക്ഷതയിൽ ചേരുന്ന വനിതാസംഗമം ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജ് ജസ്റ്റീസ് ഹണി എം. വർഗീസ് വനിതാദിന സന്ദേശം നൽകും. മെൻസ്ട്രുവൽ കപ്പ് വിതരണ കാംപയിൻ്റെ ഉദ്ഘാടനം സിനിമാതാരം ഫെമിന ജോർജ് നിർവഹിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ അജീഷ് ബാലു, രഞ്ജിത്ത് ആർ കൃഷ്ണൻ എന്നിവർ ചേർന്ന് ആദരിക്കും. സഹൃദയ സയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ, തൃപ്പൂണിത്തുറ ഫൊറോനാ പള്ളി ട്രസ്റ്റി ജോഷി, റാണി ചാക്കോ, ലിസി ജോർജ് എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും വൈകിട്ട് 7 ന് കലാസന്ധ്യയും നടക്കും.
8-ന് രാവിലെ 9.30 ന് നടത്തുന്ന വനിതാദിനറാലി നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്യും. ഫാ. ജോസ് കൊളുത്തുവെള്ളിൽ, പാപ്പച്ചൻ തെക്കേക്കര, ഷൈജി സുരേഷ് എന്നിവർ സംസാരിക്കും. തുടർന്നു നടത്തുന്ന നിയമസഹായ അദാലത്ത്, സെമിനാർ എന്നിവയിൽ അഡ്വക്കേറ്റ് ഫെറ, സുനിൽ സെബാസ്റ്റ്യൻ, ഷേർലി അവറാച്ചൻ എന്നിവർ സംസാരിക്കും. 11.30 ന് പ്രമേഹരോഗത്തെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറിനും സൗജന്യ മെഡിക്കൽ ക്യാമ്പിനും ഡോ. ജോണി കണ്ണമ്പിള്ളി നേതൃത്വം നൽകും. ദേവസി പി .ടി., മേഴ്സമ്മ എന്നിവർ സംസാരിക്കും. ഉച്ച കഴിഞ്ഞ് 2 ന് മെൻസ്ട്രുവൽ കപ്പുകളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ചുള്ള സെമിനാർ ഡോക്ടർ അഖിൽ, സെലിൻ പി.വി. എന്നിവർ നയിക്കും. വൈകിട്ട് 7 ന് കലാസന്ധ്യ.
9 ന് രാവിലെ 10 ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപിന് സിസ്റ്റർ ഡോ. ആൻജോ നേതൃത്വം നൽകും. 11-ന് തൃപ്പൂണിത്തുറ ആർ.സി.എം. കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടക്കും. വൈകിട്ട് 7 ന് കലാസന്ധ്യ.
വനിതോത്സവിനോടനുബന്ധിച്ച് നാടൻ കാർഷിക, ഭക്ഷ്യ വിഭവങ്ങൾ, മാലിന്യ സംസ്കരണ, ജല- ഊർജ സംരക്ഷണ ഉപാധികൾ, വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എക്സിബിഷനും നടത്തുന്നതാണെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു