സഹൃദയ കുടുംബ സംഗമം

സന്യാസ സുവർണ ജൂബിലി ആഘോഷിക്കുന്ന സി.ഫിൽസിയെ സഹൃദയ കുടുംബ സംഗമത്തിൽ അതിരൂപതാ വികാരി ജനറൽ റവ.ഡോ. ആൻ്റണി പെരുമായൻ ആദരിക്കുന്നു. കെ. ഓ. മാത്യൂസ്, കെ.സി. മേരി, പാപ്പച്ചൻ തെക്കേക്കര, സിസ്റ്റർ ലിറ്റി മരിയ, ഫാ. ജോസ് കൊളുത്തു വെള്ളിൽ, ഫാ. സിബിൻ മനയംപിള്ളി, സി.ഗ്രേസ് എന്നിവർ സമീപം

പൊന്നുരുന്നി: സമത്വത്തിലേക്കും സ്വാശ്രയത്വത്തിലേക്കും മുന്നേറാൻ സാധാരണക്കാരെ സജ്ജരാക്കുക എന്ന ദൗത്യമാണ് സാമൂഹൃപ്രവർത്തകരും സന്നദ്ധ സംഘടനകളും നിർവഹിക്കുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറൽ റവ. ഡോ. ആൻ്റണി പെരുമായൻ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്യാസ വ്രത സ്വീകരണത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സഹൃദയ സൗഖ്യ സദൻ വൃദ്ധമന്ദിരത്തിലെ സുപ്പീരിയർ സിസ്റ്റർ ഫിൽസിയെ യോഗത്തിൽ ആദരിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു. വിപിൻ റോൾഡൻ്റ് സെമിനാർ നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org