എറണാകുളം അങ്കമാലി അതിരൂപതാ സ്ഥാപന ശതാബ്ദി ഭിന്നശേഷിദിനാചരണം

എറണാകുളം  അങ്കമാലി അതിരൂപതാ സ്ഥാപന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ഉമ തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. സിനിമാതാരം കൈലാഷ്, റോബിന്‍ ടോമി, രഞ്ജിത്ത് കൃഷ്ണന്‍, ഫാ.ആന്റണി മഠത്തുംപടി, ശാന്ത വിജയന്‍, ഫാ.ജോസ് കൊളുത്തുവെള്ളില്‍, ഡോ.സി.യു. പ്രിയേഷ്, സിസ്റ്റര്‍ അഭയ ഫ്രാന്‍സീസ് തുടങ്ങിയവര്‍ സമീപം
എറണാകുളം അങ്കമാലി അതിരൂപതാ സ്ഥാപന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ഉമ തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. സിനിമാതാരം കൈലാഷ്, റോബിന്‍ ടോമി, രഞ്ജിത്ത് കൃഷ്ണന്‍, ഫാ.ആന്റണി മഠത്തുംപടി, ശാന്ത വിജയന്‍, ഫാ.ജോസ് കൊളുത്തുവെള്ളില്‍, ഡോ.സി.യു. പ്രിയേഷ്, സിസ്റ്റര്‍ അഭയ ഫ്രാന്‍സീസ് തുടങ്ങിയവര്‍ സമീപം

ഭിന്നശേഷിക്കാര്‍ക്കായി എ.ഐ, വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകള്‍ ഉ പയോഗിച്ചുള്ള നൂതന തെറാപ്പി ഉപകരണങ്ങളുടെ പ്രദര്‍ശനവും അറിവുകളുമായി എറണാകുളം അങ്കമാലി അതിരൂപതാ സ്ഥാപന ശതാബ്ദിയോടനുബന്ധിച്ചുള്ള ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതിനുള്ള പരിശീലനം സമൂഹത്തിനു നല്‍കുവാന്‍ ഭിന്നശേഷി ദിനാചരണങ്ങള്‍ സഹായകമാകുമെന്ന് ഉമ തോമസ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍, എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്‍, പുനര്‍ജീവ ടെക്‌നോളജി സൊല്യൂ ഷന്‍സ്, ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി, എം.എ .ജെ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുന്നൂറോളം ഭിന്നശേഷിക്കാര്‍ ഭിന്നശേഷി സംഗമത്തില്‍ പങ്കെടുത്തു. ഫൊറോനാ വികാരി ഫാ. ആന്റണി മഠത്തുംപടി അധ്യക്ഷത വഹിച്ചു.

ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്‍, പുനര്‍ജീവ ടെക്‌നോളജി സൊല്യൂഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ന്യൂറോ ഡൈവേര്‍ജന്റ് ആയ യുവാക്കള്‍ക്ക് ഐ. ടി. മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ എംപവര്‍മെന്റ് പ്രോജക്ട് പോലീസ് ഐ.ജി. പി. വിജയന്‍ ഐ.പി.എസ് . ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിര്‍മിത ബുദ്ധിയും വിര്‍ച്ച്വല്‍ റിയാലിറ്റിയുമുള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഭിന്നശേഷി ക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ റിഹാബ് പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം കൈലാഷ് നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ ശാന്ത വിജയന്‍, മഹാരാജാസ് കോളേജ് പ്രൊഫസര്‍ ഡോ.സി.യു. പ്രിയേഷ്, സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെ ക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. ടി.സി.എസ് ഇന്നവേഷന്‍ ആര്‍ക്കിടെക്ട് റോബിന്‍ ടോമി സെമിനാര്‍ നയിച്ചു. ഭിന്നശേഷി പുനരധിവാസ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന എം.എ. ജെ ആശുപത്രി, റോബിന്‍ ടോമി, ഡോ.സി.യു. പ്രിയേഷ്, സിസ്റ്റര്‍ അഭയ ഫ്രാന്‍സീസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. എം.എ .ജെ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് , സ്പര്‍ശന്‍ മെലഡീസിന്റെയും വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളുടേയും കലാവിരുന്ന് എന്നിവയും ഭിന്നശേഷി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org