സഹൃദയവേദി അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ക്ഷണിച്ചു

Published on

തൃശ്ശൂർ : പ്രമുഖ സാഹിത്യ-സാംസ്‌കാരിക സംഘടനയായ സഹൃദയവേദി 59-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നല്കുന്ന വിവിധ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശകള്‍ ക്ഷണിച്ചു.

മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക നേതാവ്, പ്രഭാഷകന്‍, ഗാന്ധിയന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കുന്ന ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡ്, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരായ കോളേജ് അധ്യാപകര്‍ക്ക് നല്‍കുന്ന 'പ്രൊഫ. മരുമകന്‍രാജ മെമ്മോറിയല്‍ അവാര്‍ഡ്, മികച്ച ഡോക്ടര്‍ക്ക് നല്‍കുന്ന ഡോ. കെ.രാജഗോപാല്‍ സ്മാരക അവാര്‍ഡ് എന്നിവയ്ക്കും

കഥകളിരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന പി എസ് വാരിയര്‍ അവാര്‍ഡ്, മികച്ച കവിതാഗ്രന്ഥത്തിനു നല്‍കുന്ന പി ടി എല്‍ അവാര്‍ഡ്, മികച്ച സംസ്‌കൃത പണ്ഡിതരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ''അര്‍ണോസ് പാതിരി അവാര്‍ഡ്'', എഡിറ്റര്‍മാരായ പത്രപ്രവര്‍ത്തകര്‍ക്ക് നല്കുന്ന ''വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്'', സാമൂഹ്യ-സേവനരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ''മാര്‍ ജോസഫ് കുണ്ടുകുളം അവാര്‍ഡ്'',

മികച്ച ബാലസാഹിത്യകൃതിക്ക് നല്കുന്ന ''ജോര്‍ജ്ജ് ഇമ്മട്ടി ശതാഭിഷേക സ്മാരക അവാര്‍ഡ്.'' മികച്ച നോവലിന് നല്കുന്ന ''ഡോ.പി.നാരായണന്‍കുട്ടി അവാര്‍ഡ്'' എന്നിവയ്ക്കാണ് ശുപാര്‍ശകള്‍ ക്ഷണിച്ചിട്ടുള്ളത്. എല്ലാ അവാര്‍ഡുകള്‍ക്കും 10,000 രൂപ വീതമുള്ള ക്യാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവുമാണ് നല്കുക.

ബന്ധപ്പെട്ട വ്യക്തികളുടെ ലഘുജീവചരിത്രകുറിപ്പും 5 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ 2 കോപ്പി വീതം പത്രകട്ടിങ്ങുകളും പ്രവര്‍ത്തന വിവരണവും

''ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയവേദി, പി.ബി. നമ്പര്‍ 531 തൃശൂര്‍- 680 020''

എന്ന വിലാസത്തില്‍

2025 നവംബര്‍ 15ന് മുമ്പ് അയക്കേണ്ടതാണ്.

ഫോണ്‍: 7559950932, ഇ-മെയില്‍: sahrudayaveditcr@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org