സഹൃദയ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി

സഹൃദയ വാര്‍ഷിക റിപ്പോര്‍ട്ട് സിനിമാതാരം സിജോയ് വര്‍ഗീസ്, പി.പി.ജരാര്‍ദിനു നല്‍കി പ്രകാശനം ചെയ്യുന്നു. ഫാ. കുരുവിള മരോട്ടിക്കല്‍, ഫാ.സിബിന്‍ മനയമ്പിള്ളി, ഫാ.പോള്‍ മാടശേരി, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഫാ. തോമസ് പെരുമായന്‍, ഫാ.സെബാസ്‌ററ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സമീപം.

സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബങ്ങളെ മാന്യമായി ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പുനരധിവാസ പ്രക്രിയയാണ് സഹൃദയ ഏറ്റെടുത്തിട്ടുള്ള ദൗത്യമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാള്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തു വെള്ളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഫാ.സിബിന്‍ മനയമ്പിള്ളി വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ.പോള്‍ മാടശേരി, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ.തോമസ് പെരുമായന്‍, ഫാ.സെബാസ്റ്റ്യന്‍ വടക്കും പാടന്‍, ഫാ. കുരുവിള മരോട്ടിക്കല്‍, പി.പി.ജരാര്‍ദ്, അഡ്വ. ചാര്‍ലി പോള്‍ , സിജോ പൈനാടത്ത് , ഡോ.കെ.വി. റീത്താമ്മ, റിട്ട. ജസ്റ്റീസ് എബ്രഹാം മാത്യു, ജിബിന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനം സിജോയ് വര്‍ഗീസ് നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യയുടെ മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ ജിബിന്‍ ജോസിന് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുരസ്‌കാരം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org