സഹൃദയ വാര്‍ഷിക യോഗം നടത്തി

സഹൃദയ വാര്‍ഷിക യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനം അതിരൂപതാ വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ നിര്‍വഹിക്കുന്നു. ഫാ.സിബിന്‍ മനയംപിള്ളി, ഫാ. പോള്‍ മാടശേരി, റിട്ട. ജസ്റ്റീസ് എബ്രഹാം മാത്യു, ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, ഫാ.ജോസ് കൊളുത്തുവെള്ളില്‍, ഡോ. ജോണി കണ്ണമ്പിള്ളി, ഫാ. തോമസ് പെരുമായന്‍  എന്നിവര്‍ സമീപം

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം എന്നതിനൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം സഹായം എത്തിക്കുന്നതിനും കാലിക യാഥാര്‍ഥ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുമുള്ള കര്‍മശേഷിയും സാമൂഹ്യപ്രവര്‍ത്തനമേഖലയിലുള്ളവര്‍ക്ക് അനിവാര്യമാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയ വാര്‍ഷിക റിപ്പോര്‍ട്ട് റിട്ട. ജസ്റ്റീസ് എബ്രഹാം മാത്യുവിന് നല്‍കിക്കൊണ്ട് അദ്ദേഹം പ്രകാശനം ചെയ്തു.. സിറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപന ശതാബ്ദി സ്മാരകമായി അതിരൂപത ആരംഭിക്കുന്ന ബ്ലസ് എ ഫാമിലി കുടുബ ഉദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപതാ ചാന്‍സലര്‍ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ നിര്‍വഹിച്ചു. സഹൃദയയുടെ പ്രതിവാര വാര്‍ത്താ പത്രികയായ സഹൃദയ വീഥിയുടെ വാര്‍ഷിക സമാഹാരം അതിരൂപത പ്രൊക്യൂറേറ്റര്‍ ഫാ. പോള്‍ മാടശേരി പ്രകാശനം ചെയ്തു. മാധ്യമ പുരസ്‌കാരം നേടിയ സിജോ പൈനാടത്തിനെ യോഗത്തില്‍ ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍ വാര്‍ഷിക റിപ്പോര്‍ട്ടും അസി.ഡയറക്ടര്‍ ഫാ.സിബിന്‍ മനയംപിള്ളി വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. ഡോ. കെ. വി റീത്താമ്മ, മിനി പോള്‍, അഡ്വ. ചാര്‍ളി പോള്‍,പി.പി.ജെരാര്‍ദ്, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. തോമസ് പെരുമായന്‍ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org