ദുരിതബാധിതര്‍ക്ക് കരുതലായി എറണാകുളം സഹൃദയ

ദുരിതബാധിതര്‍ക്ക്  കരുതലായി  എറണാകുളം സഹൃദയ
Published on

മേപ്പാടി : വയനാട്ടിലെ പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്കായി എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ കരുതല്‍. സഹൃദയ സമാഹരിച്ച അഞ്ചു ടണ്‍ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ നിത്യോപയോഗസാമഗ്രികള്‍ എന്നിവയുമായി ആദ്യ വാഹനം മേപ്പാടി പഞ്ചായത്തിലെ വിവിധ ദിരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു.

മാനന്തവാടി രൂപത സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ (ഡബ്ലിയു എസ് എസ് ) സന്നദ്ധ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഡബ്ലിയു എസ് എസ് ഡയറക്ടര്‍ ഫാ. ജിനോ പാലത്തടത്തില്‍, കല്പറ്റ ഫൊറോനാ വികാരി ഫാ. മാത്യു പെരിയപ്പുറം, ക്യാമ്പ് മോഡല്‍ ഓഫീസര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ദുരിതബാധിതരെ സന്ദര്‍ശിച്ചു സഹൃദയയിലെ വൈദീകര്‍ കൗണ്‍സിലിംഗ് സേവനവും നല്‍കിവരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org