മുന്നണികൾ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം: കെ സി ബി സി

മുന്നണികൾ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണം: കെ സി ബി സി

ചിത്രം അടിക്കുറിപ്പ്: മദ്യനിരോധനം നയമായി യുഡിഎഫ്, എൽ ഡി എഫ്, എൻ ഡി എ മുന്നണികൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് വശ്യപ്പെട്ട് അങ്കമാലിയിൽ മദ്യവിരുദ്ധ സമിതി പ്രവൃത്തകർ നടത്തിയ നില്പ് സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്യുന്നു.ഷൈബി പാപ്പച്ചൻ, കെ.ഒ.ജോയി ജെയിംസ് കോറമ്പേൽ, കെ.എ പൗലോസ് എന്നിവർ സമീപം.


നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ മദ്യനിരോധനം നയമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ടൗണിൽ കെ സി ബി സി മദ്യവിരുദ്ധ സമിതി കേരള മദ്യവിരുദ്ധ എകോപന സമിതി സംയുക്തഭിമുഖ്യത്തിൽ  നില്പ് സമരം നടത്തി.
  മദ്യനിരോധനം നയമായി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ  എന്നി മുന്നണികൾ പ്രഖ്യാപിക്കണം. ഇടതു മുന്നണിയുടെ മുൻ മദ്യനയം കടുത്ത ജനവഞ്ചനയായിരുന്നു. ബാറുകളല്ല, സ്കൂളുകളാണ് തുറക്കാൻ പോകുന്നതെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ എൽഡിഎഫ് ഭരണം ലഭിച്ചപ്പോൾ നാടെങ്ങും ബാറുകൾ അനുവദിച്ച് സമൂഹത്തെ തകർക്കുകയാണ് ചെയ്തത്.
5 വർഷം മുൻപ് 29 ബാറുണ്ടായിരുന്നിടത്ത് ഇടതു സർക്കാർ അത് 624 ആയി വർദ്ധിപ്പിച്ചു.ഒരു തുള്ളി മദ്യം പോലും അധികമായി നല്കില്ലെന്ന് പറഞ്ഞ് ജനത്തെ വഞ്ചിക്കുകയാണവർ ചെയ്തത്. മദ്യനിരോധനം നയമായി പ്രഖ്യാപിക്കുന്നവർക്കേ സ്ത്രീകളും ജനന്മായാഗ്രഹിക്കുന്നവരും വോട്ടു ചെയ്യുകയുള്ളൂ.
നില്പ് സമരം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.. കൺവീനർ ഷൈബി പാപ്പച്ചൻ, ജയിംസ് കോറമ്പേൽ, ശോശാമ്മ തോമസ്, പി.ഐ നാദിർഷ, സിസ്റ്റർ മരിയൂസ,, കെ.ഒ.ജോയി, ചെറിയാൻ മുണ്ടാടൻ, ഡേവീസ് ചക്കാലക്കൽ, തോമസ് മറ്റപ്പിള്ളി, ടോമി കല്ലറ ചുള്ളി, ജോസ് പടയാട്ടി, ഇ പി.വർഗീസ്, ജോസ് കണ്ടമംഗലത്താൻ, സാൻജോ ജോസഫ്, പി കെ ജയൻ, പൗലോസ് കീഴ്ത്തറ എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക തിന്മയായ മദ്യവും, മയക്ക് മരുന്നുകളും പൂർണ്ണമായി നിരോധിക്കാൻ
സമൂഹത്തിലെ നാനാതുറകളിൽ പെട്ട സ്ത്രീകളുടെയും, കുട്ടികളുടെയും ഒപ്പ് ശേഖരണം നടത്തി മൂന്ന് മുന്നണി നേതൃത്വങ്ങൾക്ക് അയ്ക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org