ഷോര്‍ട്ട് ഫിലിം 'REBORN' റിലീസ് ചെയ്തു

ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെസിവൈഎം നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം
ഷോര്‍ട്ട് ഫിലിം 'REBORN' റിലീസ് ചെയ്തു
Published on

ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെസിവൈഎം പ്രൊഡ്യൂസ് ചെയ്ത REBORN എന്ന ഷോര്‍ട്ട് ഫിലിം റവ. ഫാ. ജോബി ഞാളിയത്ത് നിര്‍വഹിച്ചു. വികാരി റവ. ഫാ. ജോര്‍ജ് മാണിക്കത്താന്‍ അനുഗ്രഹാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കെസിവൈഎം പ്രസിഡന്റ് ടെന്നി പയസ് ആലുംമൂട്ടില്‍, സംവിധായകന്‍ മെല്‍ബിന്‍ ആന്റണി മാര്‍ട്ടിന്‍, കഥാകൃത്ത് ലാലു സെബാസ്റ്റ്യന്‍, ആന്‍ മരിയ (നായിക) ഷെര്‍വിന്‍ (സംഗീതം), ആല്‍ഫിന്‍ (എഡിറ്റിംഗ്), ജെയ്‌സണ്‍ തോമസ് (ക്യാമറ) ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എ.വി. ഫ്രാന്‍ സിസ്, കൈക്കാരന്‍ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഷോര്‍ട്ട് ഫിലിം 'കെസിവൈഎം ഉദയംപേരൂര്‍' എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org