എല്ലാവരും സിനിമയില്‍ തുടരുന്നത് കലയോടുള്ള ഇഷ്ടം കൊണ്ടാണ് : സോഹന്‍ സീനുലാല്‍

എല്ലാവരും സിനിമയില്‍ തുടരുന്നത് കലയോടുള്ള ഇഷ്ടം കൊണ്ടാണ് : സോഹന്‍ സീനുലാല്‍

കൊച്ചി : സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയാണെങ്കിലും അത് ലൈറ്റ് ബോയ് മുതല്‍ ഡ്രൈവറാണെങ്കിലും എല്ലാവര്‍ക്കും ഇതില്‍ തുടരാന്‍ സാധിക്കുന്നത് സിനിമയോടുള്ള അഗാധമായ ഇഷ്ടം കൊണ്ടാണെന്ന് ഫെഫ്ക വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സീനുലാല്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ 16 എം. എം. പ്രൊജക്റ്റുകളും റീലുമായി സിനിമകള്‍ കാണിച്ചു നടന്ന കാലത്തിന്റെ ഓര്‍മകളുമായി ഭര്‍ത്താവ് ബാലകൃഷ്ണ കമ്മത്തിന്റെ ഓര്‍മയ്ക്കായി ഭാര്യ ജയ കമ്മത്ത് ആരംഭിച്ച എച്.ബി.കെ. മെമ്മോറിയല്‍ 16 എം.എം. ഫിലിം മ്യുസിയവും ഈ വിഷയത്തില്‍ വി കെ. സുഭാഷ് സംവിധാനം ചെയ്തിരിക്കുന്ന 16 എം. എം. സ്റ്റോറീസ് എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശന വും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സിനിമയുടെ എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കു, അത് സാമ്പത്തികമായിപ്പോലും ഉയര്‍ന്നു വരാറുള്ളൂ , പക്ഷെ പതിനായിരക്കണക്കിന് വരുന്ന സിനിമാപ്രവര്‍ത്തകര്‍ ഇന്നും തുടരുന്നതു കലയോടുള്ള താല്പര്യത്തിലാണെന്നും , 10 വര്ഷം മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞ ബാലകൃഷ്ണ കമ്മത്തിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ജയാ കമ്മത്തിനെയും ഡോക്ക്യൂമെന്ററി സംവിധാനം ചെയ്ത വി,കെ, സുഭാഷിനെയും സിനിമാലോകം അഭിമാനത്തോടെ കാണുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., അധ്യക്ഷത വഹിച്ചു.

പ്രഥമ ബാലകൃഷ്ണ കമ്മത്തു സ്മാരക പുരസ്‌ക്കാരം സീനിയര്‍ മേക്കപ്പ്മാന്‍ വിശ്വംഭരന്‍ അമരാവതിക്കു സോഹന്‍ സീനുലാല്‍ സമര്‍പ്പിച്ചു. ബാലകൃഷ്ണ കമ്മത്തിന്റെ സഹധര്‍മിണി ജയാകമ്മത്തിനെ ചടങ്ങില്‍ ചലച്ചിത്ര നടി പൗളി വത്സന്‍ പൊന്നാട അണിയിച്ചു ആദരിച്ചു.വി.കെ. സുഭാഷ്, സുനേന സുഭാഷ്, ഗൗരി സുഭാഷ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. പൗളി വല്‍സന്‍, ശ്രീനി ഞാറക്കല്‍, അനില്‍ പ്ലാവിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org