
ആലുവ: മംഗലപ്പുഴ സെമിനാരിയില്‍ എസ് എച്ച് ലീഗ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ പുസ്തക മേള ആരംഭിച്ചു. 1920 ല്‍ തുടക്കം കുറിച്ച എസ് എച്ച് ലീഗ്, മലയാളത്തിലെതന്നെ ആദ്യകാല പുസ്തകപ്രസാധകരില്‍ ഒന്നാണ്.
നിരവധി എഴുത്തുകാരുടെ കൃതികള്‍ പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിച്ചിട്ടുള്ള എസ് എച്ച് ലീഗ് വര്‍ഷംതോറും നടത്തിവരുന്ന പുസ്തകമേളയില്‍ വിവിധ പ്രസാധകരുടെ ഗ്രന്ഥങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു.
ജൂലൈ 3 ന് ആരംഭിച്ച ബുക്ക് ഫെസ്റ്റ് സെമിനാരി റെക്ടര്‍ റവ. ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള തിയോ ബുക്ക്‌സ്, ജീവന്‍ ബുക്ക്‌സ്,
സോഫിയ ബുക്ക്‌സ്, സെന്റ് പോള്‍സ്, എസ് എച്ച് ലീഗ്, പി ഒ സി, ടി പി ഐ, ഡി സി ബുക്ക്‌സ്, മാതൃഭൂമി തുടങ്ങി പതിനഞ്ചില്‍ പരം പ്രസാധകരില്‍ നിന്നുള്ള പുസ്തകങ്ങള്‍ 10% മുതല്‍ 70% വരെ വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്.
2025 ജൂലൈ 30 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ നേരിട്ടോ പാര്‍സല്‍ സൗകര്യം വഴിയോ പുസ്തകം വാങ്ങാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെ ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 8281 108 267 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.