സ്വാശ്രയസംഘ സംഘങ്ങളിലൂടെ പങ്കാളിത്ത അധിഷ്ഠിത ശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സ്വയംപര്യാപ്തതയും കൈവരിക്കുവാന്‍ സാധിക്കും - മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ഉണര്‍വ്വ് - സ്വാശ്രയ സന്നദ്ധ പ്രതിനിധി സംഗമവും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വാശ്രയ സന്നദ്ധ പ്രതിനിധി സംഗമത്തില്‍ എത്തിച്ചേര്‍ന്നവരോടൊപ്പം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ്.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വാശ്രയ സന്നദ്ധ പ്രതിനിധി സംഗമത്തില്‍ എത്തിച്ചേര്‍ന്നവരോടൊപ്പം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ്.

കോട്ടയം: സ്വാശ്രയസംഘ സംഘങ്ങളിലൂടെ പങ്കാളിത്ത അധിഷ്ഠിത ശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സ്വയംപര്യാപ്തതയും കൈവരിക്കുവാന്‍ സാധിക്കുമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വാശ്രയ സന്നദ്ധ പ്രതിനിധി സംഗമത്തില്‍ പങ്കെടുത്ത് സന്നദ്ധ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. പരസ്പര സഹവര്‍ത്തിത്വവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതോടൊപ്പം അവകാശങ്ങള്‍ നേടിയെടുക്കുവാനും സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സംഗമത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സമഗ്ര വികസന കാഴ്ച്ചപ്പാടുകള്‍ പങ്കുവച്ചുകൊണ്ട് സ്വാശ്രയസംഘങ്ങളെ കോര്‍ത്തിണക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ്് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് ഇടയ്ക്കാട് മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമവും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടത്. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org