നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരളത്തിലെ ആദ്യത്തെ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്ന് മുതല്‍ നടത്തി വന്ന മുപ്പതോളം ശില്പശാലകളിലൂടെ, പരിശീലനം നേടിയ മന്ത്രിമാര്‍ക്ക് അഡ്വ. പ്രകാശ് അംബേദ്കര്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

9 വനിതകളും, ട്രാന്‍സ് ജെണ്ടറിനും ഭിന്നശേഷിക്കാര്‍ക്കും പ്രാതിനിധ്യമുള്ള മന്ത്രിസഭയില്‍ തൃശൂരില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയായ അഡ്വ. ആശയാണ് മുഖ്യമന്ത്രി.

മൂഴിക്കുളം ശാലയിലെ പ്രേംകുമാര്‍ സാഗതം പറഞ്ഞു. അദ്ദേഹം മന്ത്രിസഭയിലെ അംഗങ്ങളെ പരിചയപ്പെടുത്തി. ഹ്യൂമന്‍ വെല്‍നെസ്സ് സ്റ്റഡി സെന്‍ററിലെ അനില്‍ ജോസ് നിഴല്‍ മന്ത്രിസഭയുടെ ചരിത്രവും, അത് പ്രായോഗികമായി ജനാധിപത്യത്തെ നവീകരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ഇന്ത്യയിലെ ജനാധിപത്യ ഭരണത്തെ നവീകരിക്കു ന്നതിന്‍റെ ആവശ്യകതയും വിവരിച്ചു. നിഴല്‍ മന്ത്രിസഭ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിലൂടെ, കേരളത്തിന് ഉണ്ടാകുന്ന നേട്ടങ്ങളും ഭാവി പരിപാടികളും വിവരിച്ചു. അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷനായിരുന്നു.

അഡ്വ. പ്രകാശ് അംബേദ്കര്‍, നിഴല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അഡ്വ. ആശ (മുഖ്യമന്ത്രി), ജയശ്രീ ചാത്തനാത്ത് (റവന്യു), മേജര്‍ അനീഷ് (വ്യവസായം), മാഗ്ലിന്‍ ഫിലോമിന (ഫിഷറീസ്), സുരേന്ദ്രന്‍ പി.എന്‍, (ആരോഗ്യം), മിനി (പിന്നോക്ക ക്ഷേമം,), പ്രേംകുമാര്‍ ടി.ആര്‍. (ജലവിഭവം), ലേഖ കാവാലം (വനം), പി.ടി. ജോണ്‍ (കൃഷി), ഇ.പി. അനില്‍ (ധനകാര്യം), അഥീന സുന്ദര്‍ (പൊതുഗതാഗതം), ബാബു പോള്‍ (സഹകരണം), സില്‍വി സുനില്‍ (പൊതുമരാമത്ത്), അഡ്വ. ശൈജന്‍ ജോസഫ് (തദ്ദേശസ്വയംഭരണം), ഫൈസല്‍ ഫൈസു (ഭക്ഷ്യ സിവില്‍ സപ്ലൈസ്), ഡോ. വിന്‍സെന്‍റ് മാളിയേക്കല്‍ (എക്സൈസ്) അനില്‍ ജോസ് (വിദ്യാഭ്യാസം) എന്നിവരെ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്ത് നിഴല്‍ മന്ത്രിസഭയുടെ ഉത്തരവാദിത്വം ഏല്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org