തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ആശുപത്രിയില്‍ എസ്. എഫ്.ഒയുടെ ക്രിസ്മസ് കരോള്‍

തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ആശുപത്രിയില്‍ എസ്. എഫ്.ഒയുടെ ക്രിസ്മസ് കരോള്‍

കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി അന്തേവാസികളോടൊപ്പം എറണാകുളം-അങ്കമാലി അതിരൂപത കൊരട്ടി റീജിയൻ സെക്കുലർ ഫ്രാൻസീസ്കൻ ഓർഡർ( ഫ്രാൻസിസ്കൻ മൂന്നാം സഭ) ക്രിസ്മസ് കരോൾ നടത്തി. ഗാന്ധിഗ്രാം സെന്റ് മേരീസ് ചാപ്പലിൽ നടന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് എസ്.എഫ്.ഒ. അതിരൂപത സ്പിരിച്ച്വൽ ഡയറക്ടർ ഫാ.ജോസ് മുണ്ടാടൻ കാർമികത്വം വഹിച്ചു. തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി വചനസന്ദേശം നൽകി. തുടർന്ന് ഫാ. സെബാസ്റ്റ്യൻ മാടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുമുടിക്കുന്ന് പള്ളി മുൻവികാരി ഫാ. പോൾ ചുള്ളി ക്രിസ്മസ് കരോൾ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഒ. കൊരട്ടി റീജിയൻ പ്രസിഡന്റ് പി. പി. ബേബി, ആനിമേറ്റർ ആശാനികേതൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസി ആന്റണി എഫ്‌.സി.സി, അട്ടാറ പള്ളി വികാരി ഫാ. പീറ്റർ തിരുതിനത്തിൽ, കറുകുറ്റി ബസ്ലഹം പള്ളി വികാരി ഫാ. ജേക്കബ് പള്ളിക്കൽ, തിരുമുടിക്കുന്ന് എസ്.എഫ്.ഒ. യൂണിറ്റ് പ്രസിഡന്റ് വത്സ ആന്റണി പൈനാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തിരുമുടിക്കുന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് ജോർജ് പാറേക്കാടൻ നന്ദി പറഞ്ഞു. പിന്നീട് വാദ്യമേളങ്ങളോടെ ആഘോഷമായി വാർഡുകളിലേക്ക് കരോൾ നടത്തുകയും അന്തേവാസികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് തിരുമുടിക്കുന്ന് പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുമുടിക്കുന്ന് പള്ളി അസി. വികാരി ഫാ. റോബിൻ വാഴപ്പള്ളി, കൈക്കാരൻ മാർട്ടിൻ പതപ്പിള്ളി, എസ്.എഫ്.ഒ. ഭാരവാഹികളായ അന്നം പ്ലാശ്ശേരി, ആന്റണി തെക്കിനിയത്ത്, ജോണി കളപ്പുരക്കൽ, ജെസി ജോർജ് പാറേക്കാടൻ തുടങ്ങിയവർ നേതൃത്വംകൊടുത്തു. കാടുകുറ്റി, മാമ്പ, കരയാംപറമ്പ്, മേലൂർ, തിരുഹൃദയക്കുന്ന്, തിരുമുടിക്കുന്ന്, കറുകുറ്റി, ബസ്ലഹം, അട്ടാറ, പറമ്പയം, നോർത്ത് കിടങ്ങൂർ, എന്നീ ഇടവകകളിലെ എസ്.എഫ്.ഒ. അംഗങ്ങൾ കരോളിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org