വിഭാഗിയതയോ ഭിന്നതയോ കൂടാതെയാവണം സഭാപ്രവര്‍ത്തനം നടത്തേണ്ടത്: ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡി യോഗം ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  ഉദ്ഘാടനം ചെയ്യുന്നു. സി. നവ്യ എഫ്.സി.സി.,ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, വിനോദ് നെല്ലിക്കല്‍, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്,   ജൂലിയറ്റ് ഡാനിയേല്‍, ജെയിന്‍ ആന്‍സില്‍ എന്നിവര്‍ സമീപം.
കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡി യോഗം ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍  ഉദ്ഘാടനം ചെയ്യുന്നു. സി. നവ്യ എഫ്.സി.സി.,ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, വിനോദ് നെല്ലിക്കല്‍, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്,   ജൂലിയറ്റ് ഡാനിയേല്‍, ജെയിന്‍ ആന്‍സില്‍ എന്നിവര്‍ സമീപം.

കൊച്ചി: വിഭാഗിയതയോ ഭിന്നതയോ കൂടാതെ വേണം സഭാപ്രവര്‍ത്തനം നടത്തേണ്ടത്. വ്യത്യസ്ത ചിന്താധാരകളോട് സന്തുലിതമായ സമീപനമായിരിക്കണം ക്രൈസ്തനേതൃത്വത്തിന് ഉണ്ടാകേണ്ടതെന്നും ബിഷപ് കൊച്ചുപുരയ്ക്കല്‍ പ്രസ്താവിച്ചു. കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിമന്‍സ് കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.ബി.സി.ഐ. കൗണ്‍സില്‍ ഫോര്‍ വിമന്‍സ് സെക്രട്ടറി സി. നവ്യ എഫ്.സി.സി. മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, ഷിജോ എബ്രാഹം, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്, ജൂലിയറ്റ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ ഇന്റര്‍നാഷണല്‍ മാതൃവേദി പ്രസിഡന്റ് ബീനാജോഷി, സെക്രട്ടറി ആന്‍സി മാത്യു #െന്നിവരെ ആദരിച്ചു. 'പ്രകൃതിസംരക്ഷണവും സാമൂഹ്യ സുസ്ഥിരതയും' എന്ന വിഷയത്തെ സംബന്ധിച്ച്  ഡോ. കെ.വി. റീത്താമ്മയും, സ്‌പെഷ്യല്‍ മാരേജ് ആക്ടിനെകുറിച്ച് ജാഗ്രതാകമ്മീഷന്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍ വിനോദ് നെല്ലിക്കലും ക്ലാസുകള്‍ നയിച്ചു.

1954-ല്‍ പ്രാബല്യത്തില്‍വന്ന സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ ഏതെങ്കിലും ബാഹ്യശക്തികളുടെയോ കോടതികളുടെയോ ഇടപെടലില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി പരിഗണനയില്‍ എടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
(1) രജിസ്‌ട്രേഷന്‍ നടത്തുന്ന വ്യക്തികളുടെ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുക.
(2) എവിടെ രജിസ്റ്റര്‍ ചെയ്യുകയാണെങ്കിലും രജിസ്‌ട്രേഷന്‍ നടക്കുന്ന രജിസ്ട്രാര്‍ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ അക്കാര്യം പ്രദിര്‍ശിപ്പിക്കണം.
(3) ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കണം.
(4) രജിസ്‌ട്രേഷന്‍ നടത്തുന്ന വ്യക്തികളുടെ മാതാപിതാക്കള്‍ അക്കാര്യം അറിഞ്ഞിരിക്കണമെന്ന് ഉറപ്പ് വരുത്തുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org