കൊച്ചി : പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് സീനിയർ സിറ്റിസൺസ് ഫോറം മീറ്റും സെമിനാറും വാർഷിക ജനറൽ ബോഡിയും പാരീഷ് ഹാളിൽ വികാരി ഫാ.ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൺവീനർ തോമസ് കരത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞമ്മ മാമ്മൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റി ആന്റണി പുത്തനങ്ങാടി , സിസ്റ്റർ ആ നീസ്, സെബാസ്റ്റ്യൻ മേനാച്ചേരി, മനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ: ചാർളി പോൾ ക്ലാസെടുത്തു. അസി.വികാരി ഫാ.ജോബിഷ് പാണ്ടിയാ മാക്കിൽ സമാപന സന്ദേശം നല്കി. തുടർന്ന് സ്നേഹവിരുന്നും നടന്നു.