ആഹ്ലാദചിത്തരായി അഞ്ഞൂറിലധികം സീനിയേഴ്‌സ് ഒത്തുകൂടി

ഒല്ലൂര്‍ ഫൊറോനപ്പള്ളി സെ.വിന്‍സെന്റ് ഡി പോള്‍ സംഘം നടത്തിയ ഇടവക സീനിയേഴ്‌സ് ഡേ ഉദ്ഘാടനം മോണ്‍. ജോസ് കോനിക്കര നിര്‍വ്വഹിക്കുന്നു. ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോസ് തെക്കേക്കര തുടങ്ങിയവരെ കാണാം

ഒല്ലൂര്‍ ഫൊറോനപ്പള്ളി സെ.വിന്‍സെന്റ് ഡി പോള്‍ സംഘം നടത്തിയ ഇടവക സീനിയേഴ്‌സ് ഡേ ഉദ്ഘാടനം മോണ്‍. ജോസ് കോനിക്കര നിര്‍വ്വഹിക്കുന്നു. ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോസ് തെക്കേക്കര തുടങ്ങിയവരെ കാണാം

ഒല്ലൂര്‍ : ഫൊറോനപ്പള്ളി ഇടവകയിലെ സെ. വിന്‍സെന്റ് ഡി പോള്‍ സംഘം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന എഴുപതു കഴിഞ്ഞവരുടെ 'സീനിയേഴ്‌സ് ഡേ' സംഗമത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

യോഗം വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ''പ്രായമായവര്‍ നേരിടുന്ന രോഗാവസ്ഥയും മക്കളുടെ അവഗണനയും പരിഹരിക്കാന്‍ ചിട്ടയായ ജീവിതരീതിയും പ്രാര്‍ത്ഥനാഭിമുഖ്യവും സാഹോദര്യവും, സേവനമനോഭാവവും വളര്‍ത്താന്‍ കഴിഞ്ഞാല്‍ ജീവിതം സന്തോഷപ്രദമാക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.''

ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ''സെന്റ് വിന്‍സെന്റ്, പ്രായമായവരേയും കുട്ടികളേയും ഒരുപോലെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധിച്ച വ്യക്തിയും ക്രിസ്തുവചനം ഉള്‍ക്കൊണ്ട് പാവപ്പെട്ടവരില്‍ ദൈവത്തെ ദര്‍ശിച്ച മഹാവിശുദ്ധനുമായിരുന്നെന്നും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് പ്രായഭേദമന്യെ ജീവിതത്തില്‍ ദാനധര്‍മ്മങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.''

പൗരോഹിത്യ-സുവര്‍ണ്ണജൂബിലിയാഘോഷിക്കുന്ന മുന്‍ അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോസ് തെക്കേക്കര എന്നിവരെ

പൊന്നാടയും ഉപഹാരവും നല്കി അനുമോദിച്ചു. ജൂബിലേറിയന്മാര്‍ ചേര്‍ന്ന് കേക്ക് മുറിക്കലും നടത്തി. സപ്ലിമെന്റ് പ്രകാശനം ജോസ് ജെ. മഞ്ഞളി, പോള്‍സണ്‍ നൊട്ടത്ത്, വിന്‍സന്‍ അക്കര എന്നിവര്‍ക്ക് നല്കി നിര്‍വ്വഹിച്ചു. ഇയ്യിടെ നിര്യാതനായ മുന്‍പ്രഡിസന്റ് എം.ജെ. ആന്റൊവിന്റെ ഫോട്ടോ ഫാ. ചിറ്റിലപ്പിള്ളി അനാഛാദനം ചെയ്തു. ജോസ് കുത്തൂര്‍, ബേബിമൂക്കന്‍, പി.ഡി. പോള്‍, ലിന്റൊ കാട്ടൂക്കാരന്‍, എം.ഡി. ആന്റണി, എ.ജെ. ജോയ്, എന്നിവര്‍ പ്രസംഗിച്ചു. 75-ാം വയസ്സിലെത്തിയ ജോസ് തൈക്കാട്ടില്‍, മേരി ചാക്കോ അക്കര, മേരി ഉക്രാന്‍, ജോസ് അവിട്ടത്തൂക്കാരന്‍ എന്നിവരെ പ്രത്യേകം ആദരിച്ചു. എം.ആര്‍. തോമസ്, ലൂയി കണ്ണമ്പുഴ, എല്‍സി വാഴപ്പിള്ളി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഉപഹാരങ്ങളും സ്‌നേഹസല്‍ക്കാരവും നല്കി. നേരത്തെ നടന്ന വി. കുര്‍ബ്ബാന, സന്ദേശം, എന്നിവക്ക് ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ജോസ് തെക്കേക്കര എന്നിവര്‍ നേതൃത്വം വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org