ഒരുമ സ്വയംസഹായ സംഘം ഉദ്ഘാടനവും കുടുംബസംഗമവും

ഒരുമ സ്വയംസഹായ സംഘം  ഉദ്ഘാടനവും കുടുംബസംഗമവും

കൊടുമ്പിടി : ഒരുമ സ്വയംസഹായ സംഘത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും പ്രസിഡന്റ്. കെ.സി കുറ്റിക്കാട്ടിലെ വസതിയില്‍ ചേര്‍ന്നു. പ്രസ്തുത സമ്മേളനം മാണി. സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു മുഖ്യപ്രഭാഷണവും ബ്ലോക്ക് മെമ്പര്‍ പി.കെ.ബിജു വാര്‍ഡ് മെമ്പര്‍ ജയ്‌സി സണ്ണി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സമ്മേളനത്തില്‍ വച്ച് കെ.സി. തങ്കച്ചന്‍ കുന്നുംപുറം, ജോസഫ് കുമ്പുക്കന്‍, ഈലോണ മരിയ ജോബി മറ്റത്തില്‍ തുടങ്ങിയവരെ ആദരിച്ചു.

കെ.സി. തങ്കച്ചന്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രദീഷ് അലക്‌സ് സ്വാഗതവും ട്രഷറര്‍ ജോസഫ് സേവ്യര്‍ (ഔസേപ്പച്ചന്‍) കണ്ടത്തിന്‍പറമ്പില്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.