
കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ആയി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഡോ. ജോജു കോക്കാട്ട് ചാര്‍ജ്ജെടുത്തു. പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. കോക്കാട്ട് കോട്ടയം വടവാതൂര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് സെമിനാരിയിലും പ്രൊഫസ്സറാണ്. രൂപതയിലെ ബൈബിള്‍ അപ്പസ്‌തോലറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറായും തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക വികാരിയായും സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം.