കോവിഡ് രണ്ടാംഘട്ട സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി

കോവിഡ് രണ്ടാംഘട്ട സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി
കിഴക്കമ്പലത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്‌ഘാടനം ചെയ്യുന്നു. റോസ് മേരി, കെ.വി. മണിയപ്പൻ, ജിജോ വർഗീസ് ഫാ. ഫ്രാൻസിസ് അരീക്കൽ, സെബി ആന്റണി, സാബു പൈലി, നെൽസൺ മാത്യു, ലാൽ കെ.ജെ. എന്നിവർ സമീപം.

കിഴക്കമ്പലം: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ഇടപ്പിള്ളി എം.എ.ജെ. ഹോസ്പിറ്റലിന്റെയും കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെയും ചുങ്കത്ത് ജൂവലറിയുടെയും സഹകരണത്തോടെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ കോവിഡ് രണ്ടാംഘട്ട വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിഴക്കമ്പലം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. കെ.വി. മണിയപ്പൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. 500 പേർക്കാണ് വാക്‌സിൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എ.ജെ. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആന്റണി മഠത്തുംപടി മുഖ്യാതിഥിയായിരുന്നു. ബാങ്ക് സെക്രട്ടറി സെബി ആന്റണി, സെന്റ് ആന്റണീസ് ഫൊറോനാ പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കൽ, ബാങ്ക് സെക്രട്ടറി ജിജോ വർഗീസ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org