വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് സത്യദീപം വിദ്യാരംഭ പതിപ്പ് നല്‍കി

വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് സത്യദീപം വിദ്യാരംഭ പതിപ്പ് നല്‍കി

കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സത്യദീപം വിദ്യാരംഭ പതിപ്പിന്റെ വിതരണ ഉദ്ഘാടനം വികാരി റവ.ഫാ.ജോയ് കണ്ണമ്പുഴ നിര്‍വഹിച്ചു.

സീറോമലബാര്‍ പ്രതിഭ സംഗമത്തില്‍ അതിരൂപതയെ പ്രതിനിധീകരിക്കുന്ന യൂണിറ്റിലെ പെരുമായന്‍ സെബാസ്റ്റ്യന്‍ ക്രിസ്റ്റല്ലയ്ക്ക് ആദ്യ കോപ്പി നല്‍കി.

200 ഓളം കോപ്പികള്‍ തുടര്‍ന്ന് കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും വിതരണം ചെയ്തു. വിശ്വാസ പരിശീലകര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദവും, വിജ്ഞാനപ്രധവുമായ വിധത്തിലാണ് വിദ്യാരംഭ പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്.വിശ്വാസ പരിശീലന വിഭാഗം അസി.ഡയറക്ടര്‍ റവ.ഫാ.ഡോണ്‍ മുളവരിയ്ക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ.സി.ഷാലിറോസ് എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org