
എറണാകുളം: സത്യദീപം വാരികയുടെ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നു. ജോര്‍ദാന്‍, ഇസ്രായേല്‍, പലസ്തീന്, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ തീര്ത്ഥകേന്ദ്രങ്ങളിലേക്ക് 10/11 ദിവസത്തെ തീര്‍ത്ഥാടനം മെയ്, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തുന്നതാണ്. യൂറോപ്പിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള 14 ദിവസത്തെ തീര്‍ത്ഥാടനം ഫെബ്രുവരി 6 നു പുറപ്പെടുന്നുണ്ട്. റോം, വത്തിക്കാന്‍, അസീസി, പാദുവ, വെനീസ്, മിലാന്, സ്വിറ്റ്സര്‍ലന്റ്, പാരീസ്, ലൂര്‍ദ്, ആവില, മാഡ്രിഡ്, ഫാത്തിമ എന്നീ സ്ഥലങ്ങള്‍ ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാര്‍പാപ്പയെ നേരില്‍ കാണാന്‍ ഈ യാത്രയില്‍ അവസരമുണ്ടായിരിക്കും. അന്താരാഷ്ട്ര തീര്‍ത്ഥാടനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഒയാസിസ് ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഈ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വൈദികരുടെ നേതൃത്വത്തിലായിരിക്കും യാത്രകള്‍.
വിശദവിവരങ്ങള്‍ക്കു വിളിക്കുക - 9387074695, 9645165205