ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് ഒക്‌ടോബര്‍ 1 ന് ആരംഭിക്കുന്നു

ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് ഒക്‌ടോബര്‍ 1 ന് ആരംഭിക്കുന്നു

15,000 രൂപ ഒന്നാം സ്ഥാനം നല്‍കുന്ന സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നു. ഒക്‌ടോബര്‍ 1, 2, 3, 4, 5 തീയതികളില്‍ സത്യദീപം വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ഫൈനല്‍ റൗണ്ട് ഒക്‌ടോബര്‍ 22 നു പുത്തന്‍പള്ളി സെ.ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ രാവിലെ 10.00 മണിക്ക്‌ നേരിട്ടുമായിരിക്കും ക്വിസ് മത്സരം നടക്കുക.

  • ക്വിസ് മാസ്റ്റര്‍ : റവ. ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഒന്നാം സമ്മാനം 15000 രൂപയും രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 7500 രൂപയും ആയിരിക്കും. ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും.

  • പ്രാഥമിക റൗണ്ടില്‍ എല്ലാ ദിവസവും ശരിയുത്തരം ടീമുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു ടീമുകള്‍ക്ക് 1000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

  • പ്രാഥമിക റൗണ്ടില്‍ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ചോദ്യാവലി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഉത്തരങ്ങള്‍ അതാത് ദിവസം തന്നെ അയയ്‌ക്കേണ്ടതാണ് (രാത്രി 12 മണിക്ക് ശേഷമുള്ള എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല).

  • 2 പേരടങ്ങുന്ന ഒരു ടീമായാണ് പങ്കെടുക്കേണ്ടത്. എന്നാല്‍ പ്രാഥമിക റൗണ്ടില്‍ ഒരു ടീമില്‍നിന്ന് ഒരു ഗൂഗിള്‍ഫോം മാത്രമേ Submit ചെയ്യേണ്ടതുള്ളൂ. ടീമംഗങ്ങളായ രണ്ടുപേരുടേയും പേര് കൃത്യമായി അഞ്ചു ദിവസവും ഉത്തരത്തില്‍ രേഖപ്പടുത്തിയിരിക്കണം.

  • പ്രാഥമിക റൗണ്ടില്‍ അഞ്ചു ദിവസവും മുടങ്ങാതെ പങ്കെടുക്കുന്ന ടീമുകള്‍ക്കായിരിക്കും ഫൈനല്‍ റൗണ്ടില്‍ പ്രവേശനം നല്‍കുക. 5 ദിവസവും ലഭിക്കുന്ന മാര്‍ക്കിന്റെ ആകെത്തുകയാണ് ഇതിനായി പരിഗണിക്കുക. പ്രാഥമിക റൗണ്ടില്‍ ഏറ്റവുമധികം മാര്‍ക്ക് നേടുന്ന 25 ടീമുകളായിരിക്കും ഫൈനല്‍ റൗണ്ടിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുക.

  • മൂന്നു വിഷയങ്ങളെ ആസ്പദമാക്കിയാകും ക്വിസ് നടത്തുക. പരിശുദ്ധ കന്യകാമറിയം - 50%, വിശുദ്ധ ദേവസഹായം - 25%, വിശുദ്ധ തോമാശ്ലീഹാ - 25% എന്നിങ്ങനെയായിരിക്കും ചോദ്യങ്ങളുടെ വിഭജനം.

  • പ്രാഥമിക റൗണ്ട് സത്യദീപം വെബ്‌സൈറ്റിലായിരിക്കും നടക്കുക - sathyadeepam.org.

വിശദവിവരങ്ങള്‍ക്കു വിളിക്കുക - 0484 2405109, 93870 74695.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org